കൈകൾ കഴുകുവിൻ കൈകൾ കഴുകുവിൻ,
കൈകൾ കഴുകുവിൻ കൂട്ടരേ നാം.
കൈലേസെടുത്തു മറച്ചു കൊള്ളീടുവിൻ,
തുമ്മലിൻ ചീറ്റലിൻ തുള്ളികളെ.
കൈകൾ ചേർക്കാതെ അകന്നു നിന്നീടിടാം,
സൗഹൃദത്തേനൊട്ടും ചോർന്നിടാതെ.
വ്യാധിയാം വ്യാളിയെ രോധിച്ചിടാമെന്നും,
വ്യാജമല്ലോർക്കുവിൻ തോഴരേ നാം.
പേടിയ്ക്കവേണ്ട യാതൊന്നിനെയും നമ്മൾ,
ജാഗ്രവത്തായി പൊരുതിടുമ്പോൾ.
ഏതു കൊറോണയുമില്ലാതായ്പ്പോയിടും,
ഓണമായ്ത്തീരും വരും നാളുകൾ.