ഡി.എ.എൽ.പി.എസ് കരുളായി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെടി

ആരംഭം

കരുളായി പഞ്ചായത്തിലെ കിണറ്റിങ്ങൽ പ്രദേശത്തുള്ള ഈ സ്കൂൾ ഡി.എം.ആർ.ടി എന്ന പേരിലായിരുന്നു തുടക്കം ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റായിരുന്നു അതിന്റെ മാനേജ്മെന്റ് ആ ട്രസ്റ്റ് പിരിച്ചു വിട്ട ശേഷമാണ് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേരിട്ടുള്ള മാനേജ്മെന്റിൽ ആയത് . സി കെ മുഹമ്മദ് മാസ്റ്ററാണ്  ഈ സ്കൂളിന്റെ ആദ്യ കാല പ്രവർത്തനങ്ങൾ തുടങ്ങിയത് കരുളായി എടക്കര റോഡിൽ  75 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം ഒട്ടേറെ പേർക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വർഷക്കാലം ഈ സ്‍കൂളിനെ മുന്നിൽ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റർ ഈ സ്കൂളിനും കരുളായി നിവാസികൾക്കും നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും എയ്ഡഡ് സ്കൂൾ ആയതിനാൽ ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും നേരിടുന്ന ഈ വിദ്യാലയം പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയോടെ മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ് . കേരളത്തിൽ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ് പ്രവർത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു കരുളായിയുടെ ഹ്രദയഭാഗത്താമണ് സ്കൂൾ സ്തിഥി ചെയ്യുന്നത്