ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ലോക ഡൗൺ നമുക്ക് സമ്മാനിച്ചത്


ലോക ഡൗൺ നമുക്ക് സമ്മാനിച്ചത്


ഈ ലോക് ഡൗൺ കാലത്ത് ജനങ്ങൾ ഏറെ പേരും വളരെയധികം വിഷമത്തിലാണ്. ജോലി ഇല്ല , പുറത്ത് ഇറങ്ങാർസാധിക്കുന്നില്ല , കുട്ടികളെ സമ്പന്ധിച്ച് വിരുന്നും കളിയും ഒന്നും തന്നെ നടക്കുന്നില്ല.

എന്നാൽ നാം അറിയാതെ നമ്മിൽ പുതിയ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കാൻ അല്ലങ്കിൽ നമ്മുടെ വ്യക്തിശുചിത്വത്തിൽ ധാരാളം മാറ്റങ്ങൾ ഇത് മൂലം നമുക്ക് സാധ്യമായി. നമ്മുടെ ഭക്ഷണ രീതിയിൽ ഗണ്യമായ മാറ്റം ഉണ്ടായി. ആരോഗ്യത്തിന് ഹാനികരമായ ഫാസ്റ്റ് ഫുഡ് സംസ്കാരം പാടെ ഉപേക്ഷിച്ചു. പകരം പാരമ്പര്യ തനിമയുള്ള ചക്ക, മാങ്ങ, മറ്റു കിഴക്കു വർഗങ്ങൾ, പഴങ്ങൾ ഇവയെല്ലാം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായി.

പുറത്ത് ഇറങ്ങുമ്പോഴും പുറത്ത് നിന്ന് വരുമ്പോഴും കൈയ്യും കാലും കഴുകി വീട്ടിൽ പ്രവേശിക്കുന്ന ഒരു നല്ല ശുചിത്വ ശീലം നമ്മിൽ ഉണ്ടാക്കി. റോഡിൽ വാഹനങ്ങളുടെ കുറവും പൊതുസ്ഥലങ്ങളിലെ പൊതുസമ്പർക്കം കുറഞ്ഞതും മലിനീകരം കുറയാൻ ഈ ലോക് ഡൗൺ മൂലം സാധിച്ചു. ലോക് ഡൗണിന് ശേഷവും ഈ ജീവിത രീതി കൈവിടാതെ സൂക്ഷിച്ചാൽ ആരോഗ്യമുള്ള ഒരു തലമുറയും ശുചിത്വമുള്ള ഒരു പരിസരവും ഉണ്ടാക്കാൻ നമുക്ക് സാധിക്കും

ഫാത്തിമ തസ്നീം
6 A ഡി എ൯ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം