ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നമുക്ക് നമ്മുടെ പരിസ്ഥിതിയെ കുറിച്ച് കൂടുതൽ അറിയണം. നമ്മൾ എല്ലാവരും ശുചിത്വബോധം ഉള്ളവരാകണം. നമ്മൾ ലോക പരിസ്ഥിതിദിനം ജൂൺ 5 നു ആചരിക്കാറുണ്ടല്ലോ. പരിസ്ഥിതിയിൽ വെച്ചുപിടിപ്പിക്കാനായി വൃക്ഷ തൈകൾ നമുക്കെല്ലാം സ്‌കൂളിൽ നിന്ന് ലഭിക്കാറുണ്ട്. ചപ്പുചവറുകൾ ഇട്ടു കൊണ്ടും ഫാക്ടറികളിൽ നിന്നുള്ള പുകയും മറ്റും കാരണം പരിസ്ഥിതി നമ്മൾ മലിനപ്പെടുത്തുന്നു. അതിനു പകരമായി നാം ചപ്പുചവറുകൾ കൃത്യമായി ഒരു സ്ഥലത്തു നിക്ഷേപിച്ചു പരമാവധി ജൈവ വളം ഉണ്ടാക്കാൻ തയ്യാറാവണം. നമുക്ക് മരങ്ങൾ നട്ടുപിടിപ്പിച്ചു ഹരിത വർണ്ണമായ ഭൂമിയാക്കാം. അതിനായി നമുക്ക് ധാരാളം തൈകൾ വെച്ച് പിടിപ്പിക്കാം. നമ്മുടെ ലോകത്തിന്റെ നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് കൈ കോർക്കാം.

മുഹമ്മദ് നഈം
6 E ഡി എ൯ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം