ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിനം

 ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിലെ അത്യാവശ്യ ഘടകങ്ങളിലൊന്നാണ് നാം നമ്മുടെ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടതും പാലിച്ചിരിക്കേണ്ട തുമായ കാര്യങ്ങളിൽ ഒന്നാണ് അതിനാൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു
 അന്നേദിവസം സ്കൂളുകളിലും വീടുകളിലും ജോലി ഇടങ്ങളിലും എല്ലാ മേഖലകളിലും ഈ ദിനം പരിസ്ഥിതി സൂചി ആക്കുകയും മാലിന്യം നീക്കുകയും ചെയ്തു ശുചിത്വം പാലിക്കുന്നു
 എന്നാൽ ചിലർ അത് അവഗണിക്കുകയും അതിനോട് സഹകരിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതി ശുചിത്വത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു ഇവർ സഹകരിക്കാതെ ഇരിക്കുമ്പോൾ നമുക്ക് ചെയ്യാനാകുന്നത് ഇവരെ ബോധവൽക്കരിക്കുകയും പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയും വേണം പിന്നെ പോസ്റ്ററുകൾ അടിക്കുകയും ചെയ്താൽ ചിലരുടെ മനസ്സ് മാറുകയും ചിലരുടെ മനസ്സ് വരാതിരിക്കുകയും ചെയ്യും 
 ചിലർ അവനവന്റെ വീടും പരിസരവും ശുചിത്വത്തോടെ കൂടി നോക്കുകയും പുറത്തിറങ്ങി വേറെ അടുത്ത് ചെന്ന് ശുചിത്വമില്ലായ്മ കാണിക്കുകയും ചെയ്യുന്നു ഇവർ ചിന്തിക്കുന്നത് എന്റെ വീടും പരിസരവും ശുചിയായി ആണ് എനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് ചിന്തിക്കുന്നവരുടെ ചിന്ത വ്യക്തമാണ്
 തനിക്ക് കുഴപ്പമൊന്നുമില്ല ആയിരിക്കാം എന്നാൽ മറ്റുള്ളവരുടെ കാര്യമോ മറ്റുള്ളവരെ ചീത്ത ആക്കിയിട്ട് ശുചിത്വം ഒരു കാര്യവുമില്ല അതിനാൽ നമ്മുടെ പരിസ്ഥിതി ശുചിയാക്കാം ശുചിത്വമുള്ള ജീവിതം നയിക്കാം പരിസ്ഥിതി ശുചിത്വം പാലിക്കാം മറ്റുള്ളവരെയും അതിനായി പ്രേരിപ്പിക്കാം

 

 കെവിൻ ഏലിയാസ്
9A ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം