കൊറോണ എന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ വന്നല്ലോ
വീട്ടിലടങ്ങിയിരുന്നോളൂ
കൂട്ടുകൂടാൻ പോകേണ്ട
നാട് ചുറ്റാൻ പോകേണ്ട
കൂട്ടം കൂടി നിൽക്കരുതേ
അവിടെയുമിവിടെയും തൊട്ടീടല്ലേ
ചുമയും പനിയും സൂക്ഷിച്ചോളൂ
കോവിഡ് എന്നൊരു കൊലയാളി
നമ്മെ തേടി വരുന്നുണ്ടേ
സോപ്പ് കയ്യിലെടുത്തോളൂ
ഉരച്ചുരച്ച് കഴുകിക്കോള്ളൂ
സോപ്പിനെ കണ്ടാൽ ഓടിടും
കൊറോണ എന്നൊരു കുഞ്ഞൻ വൈറസ്