ടി കെ എം എൽ പി എസ് മാന്തുരുത്തി/അക്ഷരവൃക്ഷം/കൊറോണ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കഥ


          ഞാൻ കൊറോണ വൈറസ്. എനിക്ക് നിങ്ങൾ തന്ന  ഓമനപ്പേരാണ്  കോവിഡ്- 19 .ഞാൻ ചൈനയിലെ കൊടുങ്കാട്ടിലെ മൃഗങ്ങളുടെ ശരീരത്തിലാണ്  ഉറങ്ങിക്കിടന്നത്. ഒരിക്കൽ മനുഷ്യരും സംഘവും കാട്ടിലെത്തി . അത്യാഗ്രഹിക ളായ അവർ മൃഗങ്ങളെ  വേട്ടയാടി വുഹാനിലെ ചന്തയിൽ  കൊണ്ടുപോയി വിറ്റു. "മൃഗങ്ങൾക്ക് കാട്ടിലും വസിക്കാൻ പറ്റുകയില്ലല്ലോ!പണക്കൊതിയൻമാരായ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കണം".ഞാൻ കരുതി മനുഷ്യർ മൃഗങ്ങളെ വാങ്ങി ക്കൊണ്ടുപോയി പൊരിച്ചു തിന്നും. അതിനൊപ്പം ഞാനും ചാമ്പലാകുമായിരുന്നു. പക്ഷേ എനിക്ക് കയറിപ്പറ്റാൻ ഒരിടം കിട്ടി . അറവുശാലയിലെ ജോലിക്കാരന്റെ ശരീരത്തി ലാണ് ഞാൻ ആദ്യം കയറിപ്പറ്റിയത് .അത് പിന്നെ അയാൾക്കും കുടുംബത്തിനും പനി ,ചുമ ,തുമ്മൽ എന്നിങ്ങനെ പലതരം രോഗങ്ങൾ വരുത്തി . പിന്നെ അവരെ ചികിത്സിച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും എല്ലാം എന്റെ കുഞ്ഞുങ്ങളെ സമ്മാനമായി നൽകി. അപ്പോഴേക്കും ആദ്യത്തെ രോഗികൾ മരിച്ചു കഴിഞ്ഞിരുന്നു .14 ദിവസം കൊണ്ട് എൻറെ കുഞ്ഞുങ്ങൾ വളർന്നു വലുതായി രോഗം പരത്താൻ തുടങ്ങി.
               തിരക്കേറിയ മനുഷ്യർക്ക് വളരെ വേഗത്തിൽ രോഗം പടർന്നു പിടിച്ചു .വലിയ രാജ്യങ്ങളെ വരെ പേടിപ്പിക്കാൻ എനിക്ക് കഴിഞ്ഞു .വിമാനത്തിൽ യാത്ര ചെയ്ത്‌ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി അകലെയുള്ള കൊച്ചു കേരളത്തിൽ വരെ ഞാൻ എത്തി.പാവം യാത്രക്കാർ ഉണ്ടോ അറിയുന്നു വിമാനത്തിൽ വച്ച് എൻറെ കുഞ്ഞുങ്ങൾ അവരോടൊപ്പം കൂടിയ കാര്യം.
                   അവധിക്കാലം കാത്തിരുന്ന എല്ലാവരും നിരാശരായി .വിദേശത്ത് പോയവർക്ക് നാട്ടിലെത്താൻ കഴിയാതെയായി. വിദേശരാജ്യങ്ങളിൽ ഉണ്ടായിരുന്ന പല മലയാളികളെയും എൻറെ പുതിയ കുഞ്ഞുങ്ങൾ പിടികൂടി .അവരിൽ നിന്നും ചുമയും തുമ്മലും വഴി കഴിയുന്നത്ര ആളുകളിലേക്ക് ഞാൻ സഞ്ചരിച്ചു.എന്നെ തിരിച്ചറിഞ്ഞ മനുഷ്യർ വളരെ വേഗത്തിൽ എന്നോട് പോരാടാൻ തുടങ്ങി . എന്റെ ചങ്ങല പൊട്ടിക്കാനായി എല്ലാവരും നിരന്തരം സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാൻ തുടങ്ങി.
          പിന്നേ........വലിയ രാജ്യങ്ങളെ  പോലൊന്നുമല്ല ഈ കൊച്ചു കേരളം . എന്നെ തോൽപ്പിക്കാൻ കഴിയുന്ന ഇത്തിരി ഉള്ള മറ്റൊരു "വൈറസ്" ആയാണ് ഞാൻ ഈ കേരളത്തെ കണ്ടത്.  എന്നെ തോൽപ്പിക്കാനായി പല പല വഴികൾ ആണ് അവർ തിരഞ്ഞെടുത്തത്. ലോക്ക് ഡൗൺ , മാസ്ക്, സാമൂഹിക അകലം ....ഇങ്ങനെ പോകുന്നു അവ. ഞാൻ കരുതിയത് പോലെ ഒന്നും കേരളത്തിൽ നടന്നില്ല. സർക്കാരും ആരോഗ്യവകുപ്പും  പോലീസും എന്നെ തോൽപ്പിക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്.                 
            ഇത്തിരിക്കുഞ്ഞനായ എനിക്ക് മനുഷ്യരെ ചില പാഠങ്ങൾ പഠിപ്പിക്കാൻ കഴിഞ്ഞു. ആകാശത്തു  പാറിപ്പറക്കുന്ന  പക്ഷികളെ കൂട്ടിലടച്ച് സന്തോഷിക്കുന്ന മനുഷ്യർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെയായി. പണത്തിനായി  തിരക്കിട്ടോടുന്ന മനുഷ്യർ എന്തു ചെയ്യണമെന്നറിയാതെ വീട്ടിൽ ഇരിപ്പായി.   വലിപ്പത്തിൽ അല്ല കാര്യമെന്ന് അവർക്ക് ഞാൻ മനസ്സിലാക്കി കൊടുത്തു. ശാസ്ത്രലോകം എന്നെ കീഴ്പ്പെടുത്താനുള്ള വഴികൾ കണ്ടെത്തുമെന്ന് എനിക്ക്  ഉറപ്പാണ് .
                എല്ലാവർക്കും ഉള്ളതാണ് ഭൂമി. എന്നാൽ മനുഷ്യൻ ഭൂമിയിലെ സർവ ജീവജാലങ്ങളെയും അവർക്കുള്ളതാണ് എന്ന് കരുതി കീഴ്പ്പെടുത്തുന്നു. അത്യാഗ്രഹമാണ് ഈ ആപത്തിനൊക്കെ കാരണ മെന്ന് മനുഷ്യർ ഇനിയെങ്കിലും എന്നിലൂടെ തിരിച്ചറിയട്ടെ!
ആലിയ N N
3 ടി കെ എം എൽ പി എസ് മാന്തുരുത്തി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ