ടി എച്ച് എസ് അരണാട്ടുകര/ഗോൾ 2026
ടൂഫാൻ 2026 – ഫിഫ ലോകകപ്പ് ആഘോഷം

തരകൻസ് അരനാട്ടുകര സ്കൂളിൽ ഫിഫ ലോകകപ്പ് 2026-ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് "ടൂഫാൻ 2026" എന്ന പരിപാടി സംഘടിപ്പിച്ചു. സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ബേബി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ഓസ്റ്റിൻ സാറിന്റെ നേതൃത്വത്തിലൽ പരിപാടി വിജയകരമായി നടത്തപ്പെട്ടു.
പരിപാടിയുടെ ഭാഗമായി പെനാൽറ്റി ഷൂട്ട്-ഔട്ട് മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ആവേശപൂർവം മത്സരത്തിൽ പങ്കെടുത്തു. ഫിഫ ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട ഫുട്ബോൾ ടീമുകളുടെ ജേഴ്സികൾ ധരിച്ച് സ്കൂളിലെത്തി. കായികോത്സാഹവും സൗഹൃദവും വളർത്തിയ ഈ പരിപാടി എല്ലാവർക്കും മനോഹരമായ അനുഭവമായി.


