ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം/അക്ഷരവൃക്ഷം/പാറ്റ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
പാറ്റ ജീവിതം

മഴ പെയ്തു തോർന്ന ആ രാത്രിയിൽ
മരം പെയ്യുന്ന നേരത്ത്
ജനലുകൾക്കരികെയിരുന്ന് ഞാൻ
മഴപ്പാറ്റകളെ തേടുകയായിരുന്നു
കാത്തിരിപ്പിന്ന് വിരാമമെന്നോണം
അവ എവിടെ നിന്നോ വന്ന്
എന്റെ പ്രകാശ സ്രോതസ്സിൽ ചുംബിച്ച്
നിലം പതിച്ചു...
ആ രാത്രിമഴയുടെ ശക്തി കുടി വന്നപ്പോൾ
മഴപ്പാറ്റകളുടെ ഭ്രാന്തമായ ജിവിതം
മഴയുടെ കുളിരിൽ ലയിച്ചു
ആ രാത്രിയുടെ ഏകാന്തതയിൽ...
അന്ധകാരത്തിൽ... ശൂന്യതയിൽ നിന്ന്
ഒരു മഴപ്പാറ്റയായതാൻ ജീവിത ലക്ഷ്യം തേടി ഇറങ്ങിയതാണ്
സഞ്ചരിച്ച വഴികൾ എത്രയെന്നോ
സഞ്ചരിച്ച ദൂരമെന്തെന്നോ അറിയില്ല
മഴയുടെ കുളിരിൽ ചിറകുകൾ വീശി
സ്വന്തം ജീവിതത്തിന്റെ പ്രകാശം തേടിപ്പിടിച്ച
മഴപ്പാറ്റയാണ് താനും

Amalraj a s
+1 ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത