ടി. ഡി. ടി .ടി ഐ.തുറവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപിക ഉൾപ്പെടെ 25 അധ്യാപകരും, 4 അനധ്യാപകരുമാണ് ഉള്ളത്. ഇവിടെ 14 ക്ലാസ് മുറികളും ,2 ഹൈടെക്ക് മുറികളും ഉണ്ട്. പ്രധാന അധ്യാപികയുടെ ഓഫീസ് ടൈൽ പാകിയതാണ്. എല്ലാ മുറികളും വൈദ്യുതീകരിച്ചതും, ഫാൻ സൗകര്യം ഉള്ളതുമാണ്. കുട്ടികളെ വിവരങ്ങൾ തൽസമയം അറിയിക്കുവാൻ എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം ഉണ്ട്. കുട്ടികളുടെ പoന സൗകര്യത്തിനായി 10 ലാപ്ടോപ്പും, പ്രൊജക്ടറും, സയൻസ് ലാബും ഉണ്ട്. കൂടാതെ മുവ്വായിരത്തോളം പുസ്തക ശേഖരമുള്ള ഒരു ലൈബ്രറി ഈ വിദ്യാലത്തിലുണ്ട്. ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുവാൻ പാകമായ ഒരു അടുക്കള (ഗ്യാസ് അടുപ്പ്) ഇവിടെ ഉണ്ട്. ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും ആധുനിക രീതിയിൽ സജ്ജമാക്കിയ പ്രത്യേകം പ്രത്യേകം ടോയ് ലെറ്റ് സംവിധാനം ഉണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 4 വാഹനങ്ങൾ സ്വന്തമായി ഈ വിദ്യാലയത്തിലുണ്ട്.