ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/മനുഷ്യാ നീ തിരിച്ചറിയുക

മനുഷ്യാ നീ തിരിച്ചറിയുക 

ഈ നേരവും പൊഴിഞ്ഞുപോകും ഈ കാലവും കൊഴിഞ്ഞുപോകുംഏകാന്തതതൻ നാൾ മറഞ്ഞുപോകും ദുരിതത്തിൻ നാൾ കഴിഞ്ഞുപോകും
ആളൊഴിഞ്ഞ വീഥികൾ, ആരവമില്ലാ നാളുകൾതമ്മിൽ ഭയക്കുന്നു മനുഷ്യർതിരക്കുള്ള ജീവിതം കയ്യിലൊതുക്കി  സ്വഗൃഹങ്ങളിൽ ഒതുങ്ങിക്കൂടി അവർ 
മനുഷ്യാ നീ ഓർക്കുന്നുവോ പ്രകൃതിതൻ മക്കളെ കൂട്ടിൽ അടച്ചതും ആഹ്ലാദിച്ചുനിന്നതും അവയെല്ലാം കേണിട്ടും സ്വതന്ത്രരാ ക്കാതിരുന്നതും
മരങ്ങൾ വെട്ടിയതും കുളങ്ങൾ നികത്തിയതും പ്രകൃതിയാം അമ്മയെ  ദ്രോഹിച്ചതുമെല്ലാം 
സഹികെട്ടപ്പോൾ തുറന്നൊരു മാർഗ്ഗമാകാം  മനുഷ്യനിൽ മനുഷ്യത്വമുണ്ടാക്കാനീ ദുരിതം ദുരിതം നിറഞ്ഞൊരു നാളുകളൊക്കെയും തിരിച്ചറിവുണ്ടാകാൻ പാഠമാകാം 
മനുഷ്യാ നീ സ്വയം തിരിച്ചറിയൂ,   പ്രകൃതിയാം അമ്മയെ സംരക്ഷിക്കൂ അത്യാഗ്രഹം വെടിഞ്ഞീ ഭൂമിയിൽ ജീവിച്ചു മുന്നേറൂ  നല്ലവരായി 
ഈ ഇടവേള അതിന്നു വേണ്ടി   പുതിയൊരു മാനവനാകുവാനായ് നല്ലൊരു മാനവസമൂഹത്തിനായി ഒരു പുനർജന്മമെടു -ക്കുവാനായ് 
ഈ പ്രകൃതിയിലേക്കൊന്നു തിരിഞ്ഞു നോക്കൂ   അത്യാഗ്രഹമില്ല  വഴക്കുമില്ല  ദ്രോഹവുമില്ല ചതിയുമില്ല അതുതന്നെയാകണം ആദ്യപാഠം 
വരൂ നമുക്കൊന്നായ് മുന്നേറിടാം   ഒരേ മനസ്സോടെ മുന്നേറിടാം പ്രകൃതിയോടൊപ്പം കൈ കോർത്തിടാം  അഹംഭാവമില്ലാതെ മുന്നേറിടാം 
അകലങ്ങളിൽ നിന്നുകൊണ്ടടുക്കുന്നു നാം    നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥർ  നാം പ്രകൃതിമാതാവ് കാത്തിരിക്കും പുതിയ മനുഷ്യസമൂഹത്തെ സ്വീകരിക്കാൻ........... 

                           

             
              Z

 

Devaprabha V
9 A റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത