ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/ കൊറോണ ഒരു ശിക്ഷയാകുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു ശിക്ഷയാകുമ്പോൾ

നാം വല്ലാത്തൊരു പരീക്ഷണ കാലത്തിലൂടെയാണ് കടന്നുപോകുന്നത്.പ്രളയവും നിപയും തകർത്തു എന്ന് തോന്നിച്ചയിടത്തുനിന്ന്,ഫീനിക്സ് പക്ഷിയെപോലെ ഉയിർത്തെഴുന്നേറ്റവരാണ് നാം കേരളീയർ.ഈ കോവിഡ് കാലവും നാം അതിജീവിക്കുക തന്നെ ചെയ്യും.ശക്തനായ ഒരു മുഖ്യമന്ത്രിയും,കരുതൽ മുഖമുദ്രയായുള്ള ഒരു സർക്കാരുമുള്ളപ്പോൾ നമ്മളെങ്ങനെ തോൽക്കാനാണ്?അല്ലേ?കോവിഡിനെയും അതിജീവിച്ചുക്കൊണ്ടിരിക്കുന്ന കേരളം ഇന്ന് മറ്റൊരു വലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ്.നമ്മുടെ നാടിന്റെ നട്ടെല്ലായ പ്രവാസികൾ വിദേശ രാജ്യങ്ങളിൽ ഭീതിയോടെ കഴിയുകയാണ്.നമുക്കുള്ളതുപോലെയുള്ള ആരോഗ്യപരിപാലന സംവിധാനം അവർക്ക് അപ്രാപ്യമാണ്.നാട്ടിലേക്ക് തിരിച്ചുവരാൻ ഫ്ലൈറ്റില്ലാതെ, രാത്രി ഉറക്കമില്ലാതെ നാലു ചുമരിനുള്ളിൽ കുടുങ്ങിയ അവർക്ക് ഈ കൊറോണ കാലം ഒരു ശിക്ഷ പോലെതന്നെ.നാട്ടിലേക്ക് തിരിച്ചുവരാനുള്ള നമ്മുടെ സഹോദരങ്ങളുടെ ആഗ്രഹം നമുക്കു കാണാതെയിരിക്കാൻ കഴിയില്ല. പ്രളയകാലത്ത് നമ്മെ കയ്യയച്ച് സഹായിച്ചവരാണവർ. നാടിനുവേണ്ടി സ്വജീവിതം ബലികഴിക്കുന്നവരാണ് ഗൾഫ് മലയാളികൾ.അവരെ ചേർത്തുപിടിച്ചേ മതിയാകൂ.അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്.എന്തായിരിക്കും പ്രവാസികൾ കൂട്ടത്തോടെ മടങ്ങുമ്പോൾ കേരളം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ?ചിന്തിച്ചു നോക്കിയാൽ പേടിപ്പെടുത്തുന്ന നൂറ് നൂറ് കാര്യങ്ങൾ നമുക്കിവിടെ കാണുവാൻ സാധിക്കും. സ്വദേശ വരുമാനങ്ങൾ പൂർണ്ണമായും അടഞ്ഞുപോയിരിക്കുന്ന കാലത്ത് വിദേശ വരുമാനവും ഇല്ലാതാകുന്നതോടെ നമ്മുടെ നാടിന്റെ സമ്പത്ത് വ്യവസ്ഥ താറുമാറാകും.നമ്മുടെ സഹോദരങ്ങൾക്കായി ഒരുക്കേണ്ടുന്ന ലക്ഷക്കണക്കിന് ഐസൊലേഷൻ വാർഡുകളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അവർക്ക് കരുതലോടെ ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ,മരുന്നുകൾ,രക്ഷാകവചങ്ങൾ,ഭക്ഷണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വിദേശരാജ്യങ്ങൾ പോലും തോറ്റയിടത്താണ് നാം ജയിച്ചുകൊണ്ടിരിക്കുന്നത്.മറ്റു സംസ്ഥാനങ്ങളും ലോകമാകെയും കേരളത്തിന്റെ അതിജീവനത്തെ അത്ഭുതത്തോടെ വീക്ഷിക്കുമ്പോൾ നമുക്കിവിടെ ജയിച്ചേ തീരു.ഇനി വരുന്ന മാസങ്ങൾ വീണ്ടും കേരളത്തിന് പരീക്ഷണ കാലമായി മാറുന്നതും അതുകൊണ്ടു തന്നെയാണ്. ആവശ്യങ്ങൾ പരിമിതപ്പെടുത്തിയും കൂടുതൽ കരുതൽ ഒരുക്കിയും സർക്കാരിനൊപ്പം നിന്ന് പ്രവാസി മലയാളികളെയും നമുക്ക് ചേർത്ത് പിടിക്കാം...ഒരുമിച്ചു നിൽക്കാം ...ഒന്നിച്ചു മുന്നേറാം.

                          " തോൽക്കില്ല ;
                          തോൽക്കുവാനോ മനസ്സില്ല ; ”
ഗോപിക പി പി
8D ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം