ഒത്തൊരുമിക്കാം പ്രതിരോധിക്കാം
മനസ്സുകൊണ്ട് കൈകോ൪ക്കാം
മരണംവിതച്ച മഹാമാരിയെ
പ്രതിരോധിച്ചു പറപ്പിക്കാം
ധീരജവാൻെറ മനസ്സോടെ
വൈറസ്സിനെതിരെ പോരാടാം
പേടിവേണ്ട കരുതൽവേണം
വേണം അകലം മാസ്ക് ജാഗ്രത
ചുണ്ടിൽ പുഞ്ചിരി തൂകിക്കൊണ്ട്
ചുറ്റുന്നവരെ സൂക്ഷിച്ചോ
മരണം നിങ്ങടെ പിന്നിൽതന്നെ
പമ്മിപ്പമ്മി വരുന്നുണ്ട്
വേഗംപോയി വീട്ടിൽ കയറൂ
പ്രതിരോധത്തിൽ അണിചേരൂ
കൈത്താങ്ങാകും കരങ്ങൾക്കുവേണ്ടി
സ്നേഹത്തോടെ പ്രാ൪ത്ഥിക്കാം
ലോകജനത്തിൻ സുഖത്തിനുവേണ്ടി
ഒറ്റപ്പെടുന്ന മനുഷ്യനുവേണ്ടി
അകലെയിരുന്ന് വീട്ടിലിരുന്ന്
പ്രാ൪ത്ഥിക്കാം.......
മനസ്സുകൊണ്ട് കൈകോ൪ക്കാം