ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/കാണാകണ്മണി

Schoolwiki സംരംഭത്തിൽ നിന്ന്
കാണാകണ്മണി

നിനക്കായ് തപിക്കുന്നമെന്നകക്കണ്ണിൽ
നിന്നെ കാണാനായ് ശ്രമിക്കുന്നു.........
ഇന്നലെ വരെയെന്നങ്കണം
നിൻ കളിയരങ്ങ് മാത്രം.
പെട്ടെന്നൊരുനാൾ നീ
എങ്ങു മറഞ്ഞെന്നറിയാതെ
ഞാനിതാ തപിക്കുന്നു
നിനക്കായി ഞാനൊരുക്കിയ
ഊഞ്ഞാൽക്കട്ടിൽ
കാത്തിരിക്കുന്നു പൊന്നോമനയെ.
പൈദാഹമകറ്റുവാനാരുണ്ട് ?
സങ്കടമകറ്റാനാരുണ്ടെന്നുണ്ണിക്ക് ?
ഇന്നുനിൻ കുഞ്ഞിക്കാൽ
തളരുന്നുവോ ?
അമ്മയെ കാണാതെ ഉഴറു-
കയാണോ നിഷ്കളങ്കമാം
മാനസ താരകം !
ഇനിയും നീണ്ട കാത്തിരി-
പ്പിന്നായ് എനിക്കാവതില്ല;
തളരുന്നു ഞാനൊന്നു-
റങ്ങാൻ പോലുമാകാതെ.
എങ്കിലും, നിനക്കായ് എൻ കൺമണി
ജന്മാന്തരങ്ങളെ തഴുകി വരുന്നൊ-
രോമൽ തെന്നലായ് നിന്നിലേ-
ക്കലിയാൻ ഞാൻ കേഴുന്നു.........

ലെന പോൾ
11 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത