പ്രകൃതിതൻ താരാട്ടു കേട്ടുറങ്ങി ഞാൻ
കിളിതൻ കളനാദം കേട്ടുണർന്നു
സൂര്യനെ കണി കണ്ടുണർന്ന ഞാൻ
കണ്ടു പൂക്കളും, മലകളും
മരതക്കാടുകളും
ഇന്നു ഞാൻ കാണുന്നു
മാതാവിനെ നശിപ്പിക്കുന്ന മനുഷ്യരെ
വഴികളെല്ലാം ചപ്പുചവറുകൾ
എങ്ങും മാറാ വ്യാധികൾ
മനുഷ്യർ ഭൂമിയെ മലിനമാക്കുന്നു
പൂക്കളില്ല മലകളില്ല
ആ കാഴ്ച കണ്ട സൂര്യനും
അസ്തമിച്ചു