ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/വെള്ളപ്പൊക്കത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
വെള്ളപ്പൊക്കത്തിൽ

മലയാളത്തിലെ വിശ്വസാഹിത്യകാരൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തൻ. കുട്ടനാടിൻ്റെ കഥാകാരൻ എന്നറിയപ്പെടുന്നു. മണ്ണിൻ്റെയും കർഷകരുടെയും ജീവിതം വിഷയമാക്കിയ കവി.1924 ലെ വെള്ളപ്പൊക്കം99 ലെ വെള്ളപ്പൊക്ക മെന്നാണ് അറിയപ്പെട്ടത്. ആ വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയാണ് തകഴി വെള്ളപ്പൊക്കത്തിൽ എന്ന കഥ എഴുതിയത്.     ചേന്നപ്പറയൻ്റെ ശുനകനാണ്  കഥാനായകൻ.നായയുടെ മരിക്കാൻ പോകുമ്പോൾ പോലുമുള്ള യജമാന സ്നേഹം കഥയിൽ ശ്രദ്ദേയമാണ്, വെള്ളപ്പൊക്കത്തിൽ ശുനകൻ കഷ്ടപ്പെടുകയാണ്. വെള്ളപ്പൊക്കത്തിൻ്റെ ദയനീയ അവസ്ഥയാണ് കഥയിലുടനീളം വായിക്കാൻ കഴിയുന്നത്.      കുട്ടനാട്ടിൽ വെള്ളം ഉയരുന്നു എല്ലാവരും വീടിന് മുകളിൽ കയറി നമ്മുടെ ശുനകനും കുടുംബവും മുകളിൽ കയറി.നായ വീടിനു മുകളിൽ മണം പിടിച്ച് പരതി നടക്കുന്നു 'അതിനിടയിൽ ചേന്നപ്പറയനും കുടുംബവും നായയെ മറന്ന് വള്ളത്തിൽ കയറിപ്പോയി. വള്ളം അകന്ന് അകന്ന് ' ദൂരെ പോകുന്നതുവരെ നായ നോക്കി നിന്ന് കുരക്കുകയാണ് ഒറ്റപ്പെട്ടു പോയ നായയുടെ അവസ്ഥ ആസാദക ഹൃദയങ്ങളെ ഈറനണിയിക്കുന്നു. പ്രളയത്തിലും കള്ളന്മാർ എത്തുന്നതും തൻ്റെ യജമാനൻ്റെ സാധനങ്ങൾ മോഷ്ടിക്കാൻ തുടങ്ങിയപ്പോൾ അവൻ വള്ളത്തിലേക്ക് ചാടി കള്ളൻ തെറിച്ച് വെള്ളത്തിൽ വീണു.അവർ പേടിച്ച് വള്ളം തുഴഞ്ഞ് പോയി. നമ്മുടെ നായകനായ ശുനകന് വിശക്കാൻ തുടങ്ങി' ശവശരീരങ്ങൾ ഒഴുകി പോകുന്നു. വെള്ളത്തിൽ ന ക്രങ്ങളുണ്ട് ഒരു പശുവിൻ്റെ മൃതശരീരം ഒഴുകി അടുത്തെത്തിയപ്പോൾ നായ കഴിക്കാനായി ശ്രമിച്ചു.ഒരു നക്രം നായയെ പിടിച്ചു. വെള്ളമൊന്ന് കുറഞ്ഞപ്പോൾ ചേന്നപ്പറയൻ തിരികെ വന്നു. തൻ്റെ നായയെ തിരക്കി. അപ്പോൾ മനസ്സിലാവാത്ത തരത്തിൽ മുതലനായ യെ മാറ്റിക്കഴിഞ്ഞു. ഉണ്ടചോറിന് നന്ദി അത് മരണമടയുന്നതുവരെയും കാട്ടി.നായയുടെ പ്രവൃത്തിയിൽ അഭിമാനം കൊള്ളുകയും നായയുടെ വേർപിരിയലിൽ വിഷമമാകുകയുമാണ് ഈ കഥ വായിക്കുമ്പോൾ ആസ്വാദക ഹൃദയങ്ങൾക്ക് കിട്ടുക '  

അശ്വന്ത് ലാൽ
6 സി ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം