ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/മാലിന്യ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യ കേരളം

മനുഷ്യൻ എന്ന ഏറ്റവും ക്രൂരനായ ജിവി ആണ് പ്രകൃതിയെ നശിപ്പിക്കുന്നത്. മറ്റ് ജീവികൾ പ്രകൃതിയെ സംരക്ഷിക്കുമ്പോൾ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. മനുഷ്യൻ കാരണം പുതു വിപത്തുകൾ ജന്മം കൊള്ളുന്നു. മനുഷ്യൻ്റെ വൃത്തിഹീനമായ ജീവിതാന്തരീക്ഷമാണ് അതിനു കാരണം. സാക്ഷരത കൂടുതലുള്ള കേരളീയ ജനത കാണിക്കുന്നത് ബുദ്ധിശൂന്യമായ പ്രവൃത്തിയും.കേരളത്തിൽ നിന്ന് ഒരു ദിവസം പുറം തള്ളുന്നത് ഉദ്ദേശം10000 ടൺ മാലിന്യം ഏതെങ്കിലും രീതിയിൽ സംസ്കരിക്കുന്നത്5000 ടൺ മാത്രം. ബാക്കി വരുന്ന മാലിന്യം കേരളത്തിൽ അങ്ങോളം ഇങ്ങോളം ചിതറി കിടക്കുന്നു. ഏതു നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികളിലേക്കുള്ള തീ കൊള്ളികളാണു നാം കവറിൽ കെട്ടി ഇങ്ങനെ വലിച്ചെറിയുന്നത് . കേരളം നേരിടുന്ന ഏറ്റവും ഗുരുതര പ്രതിസന്ധി മാലിന്യ മാണെന്നുന്നു മാറി വരുന്ന സർക്കാരുകൾ ഏറ്റുപറഞ്ഞിട്ടും മാലിന്യ സംസ്കരണത്തിനു ഫലപ്രദമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. വികേന്ദ്രികൃത മാലിന്യ സംസ്കരണം' ആശാവഹമാണെങ്കിലും ഇതിൻ്റെ പ്രായോഗികത ഇപ്പോഴും ചോദ്യചിഹ്നം❓


ദേവപ്രിയ. എസ്
9D ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം