ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്ന മുഖ്യ പ്രശ്നമാണ് 'പരിസ്ഥിതിമലിനീകരണം'. അതുകൊണ്ടുതന്നെ പരിസ്ഥിതിമലിനീകരണം എന്നത് നമ്മെയും നമ്മുടെ കുടുംബത്തെയും ജീവിതരീതിയേയും ബാധിക്കുന്നു. ഇത് നമ്മുടെ സമൂഹത്തെയും ബാധിക്കുന്നു. മിക്ക ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്നത് പരിസ്ഥിതിയിൽ നിന്നാണ്.

പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്നത് ഭൂമിയുടെ കവചം എന്നറിയപ്പെടുന്ന ഓസോൺ പാളിയാണ്. മനുഷ്യരുടെ ക്രമേണയുള്ള പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാര്യങ്ങളിലൂടെ അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന കാർബൺഡൈഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് ,ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. ഇവ ഓസോൺ പാളിയുടെ തകർച്ചക്ക് കാരണമാകുന്നു. തന്മൂലം ആഗോളതാപനം ഉണ്ടാകുകയും അത് നമ്മെ ബാധിക്കുകയും ചെയ്യുന്നു.

ഇതിനായി നാം ചെയ്യേണ്ടത് ഇത്രമാത്രമാണ് ,നമ്മുടെ ചുറ്റുപാടുമുള്ള മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക , അതുവഴി വഴി ആഗോളപാരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പുവരുത്തുക. ഇതിലൂടെ "കാർബൺ ന്യൂട്രാലിറ്റി "കൈവരിക്കുക വഴി ഓസോൺ വിള്ളലിന് കാരണമാകുന്ന ഗ്രീൻ ഹൗസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ഉള്ള ശേഷി കൈവരിക്കുകയുമാണ് നാം ചെയ്യേണ്ടത്.

"പരിസ്ഥിതിയാണ് ജീവന്റെ നിലനിൽപ്പിന് ആധാരം"

ഗ്രീഷ്മ
7 A ജെ എഫ് കെ എം വി എച്ച് എസ് എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം