ജെ.ബി.എസ് ചെറിയനാട്/അക്ഷരവൃക്ഷം/ കൊറോണ വിശേഷങ്ങൾ

കൊറോണ വിശേഷങ്ങൾ
                        കൊറോണ എന്നാൽ നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ഏറ്റവും സൂഷ്മമായ വൈറസാണ്. ഈ വൈറസാണ് ലോകത്തെ എല്ലാ മനുഷ്യരുടേയും ജീവിതം മാറ്റിമറിച്ചത്. ഇതിന്റെ  പേരാണ് കോവിഡ് - 19. ഈ രോഗം ചൈനയിലെ വുഹാനിലാണ് പൊട്ടിപ്പുറപ്പെട്ടത്.ഇന്ന് എല്ലാ രാജ്യങ്ങളും അതിനു മുൻപിൽ തല കുനിച്ചു നിൽക്കുന്നു. അതിനാൽ നാം നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അതേപടി അനുസരിക്കണം.
                          ഈ കൊറോണക്കാലം പ്രകൃതിക്കും നമുക്കും ഒരു പാട് നന്മ ചെയ്യുന്നുണ്ട്. കാരണം ഫാക്ടറികളിൽ നിന്നുള്ള വിഷമയമായ വസ്തുകൾ, വാഹനങ്ങളിൽ നിന്നും പുറത്തു വരുന്ന പുക, വലിയ ശബ്ദങ്ങൾ, മറ്റു പൊടിപടലങ്ങൾ ഇവയൊന്നും ഇപ്പോൾ പ്രകൃതിയിൽ ഇല്ല. പ്രകൃതിയിൽ നിറയെ ശുദ്ധവായുവാണ്.

റോഡുകളിൽ ചീറിപ്പായുന്ന വാഹനങ്ങളും അപകടങ്ങളും ഇല്ല.ആർഭാടകകളോ കമ്പോളങ്ങളോ ഇല്ല. ആളു കൂടുന്ന ഒരു പരിപാടികളും ഇല്ല. എല്ലാവരും മാസ്കുകൾ വെച്ച് മറ്റുള്ളവരിൽ നിന്നും അകന്ന് അത്യാവശ്യ കാര്യങ്ങളിൽ പങ്കെടുക്കുന്നു. പക്ഷിമൃഗാദികൾ പ്രകൃതിയിൽ വളരെ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു.

                      ഈ കൊറോണക്കാലം എനിക്ക് ഒരു പാട് സന്തോഷം തരുന്നതാണ്. കാരണം എന്റെ അച്ഛൻ എന്നോടൊപ്പം എന്നും കളിക്കുന്നു. പണ്ടത്തെ പല കളിപ്പാട്ടങ്ങളും ഉണ്ടാക്കിത്തരുന്നു. പട്ടം, ഓലകൊണ്ടുള്ള പന്ത്, കളിക്കാനുള്ള വീട് തുടങ്ങിയവ. ഞങ്ങൾ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി. ഞാൻ നട്ട തണ്ണിമത്തൻ വിത്തുകളെല്ലാം കിളിച്ചുവന്നു.എന്നും വൈകിട്ട് ഞങ്ങൾ പന്തുകളിക്കും. അമ്മ പലതരം പലഹാരങ്ങളും ഉണ്ടാക്കിത്തരും.
           ഈ കൊറോണക്കാലം  പ്രകൃതിക്കും ഞങ്ങൾ കുട്ടികൾക്കും നല്ല കാലമാണ്.


ക്ലാസ് - 2


ദേവനന്ദൻ എസ്
2A ഗവ: ജെ.ബി.എസ് ചെറിയനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം