ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ അനുസരണയില്ലാത്ത രാജകുമാരി

അനുസരണയില്ലാത്ത രാജകുമാരി
പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവും രാജ്ഞിയും അവരുടെ സുന്ദരിയായ മകളും സന്തോഷത്തോടെ ജീവിച്ചിരുന്നു ഈ രാജകുമാരിക്ക് ഒട്ടും അനുസരണ ഇല്ലായിരുന്നു കൊട്ടാരത്തിലെ പിൻവശത്ത് ഒരു പൂന്തോട്ടവും അതിനോട് ചേർന്ന് ഒരു മന്ത്രവാദിനിയുടെ കോട്ടയം ഉണ്ട്. രാജാവും രാജ്ഞിയും രാജകുമാരിയോട് ഒരിക്കലും ആ പൂന്തോട്ടത്തിൽ പോയി കളിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു കാരണം ആ കോട്ടയിൽ ഉള്ള മന്ത്രവാദിനി ഭയങ്കര ദുഷ്ട ആയിരുന്നു. പക്ഷേ അതൊന്നും കേൾക്കാതെ രാജകുമാരി പൂന്തോട്ടത്തിൽ പോയി കളിക്കുക പതിവായിരുന്നു.

ഒരു ദിവസം രാജകുമാരി പൂന്തോട്ടത്തിൽ നിന്ന് കളിക്കുന്നത് മന്ത്രവാദിനി കണ്ടു. മന്ത്രവാദിനിക്ക് ദേഷ്യം വന്നു. മന്ത്രവാദിനി രാജകുമാരിയെ അവളുടെ കോട്ടയിലേക്ക് കൊണ്ടുപോയി, ഒരു മുറിയിൽ പൂട്ടിയിട്ടു. രാജകുമാരിയെ കാണാതെ രാജാവും രാജ്ഞിയും ദുഃഖത്തിൽ ആയി. രാജാവിന് മനസ്സിലായി രാജകുമാരി ഉറപ്പായും മന്ത്രവാദിനിയുടെ കോട്ടയിൽ കാണുമെന്ന്. കാരണം കുമാരിയോട് പൂന്തോട്ടത്തിൽ പോകരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. ഉടൻതന്നെ രാജാവും രണ്ടു ഭടന്മാരും ചേർന്ന് മന്ത്രവാദിനിയുടെ കോട്ടയിലേക്ക് പോയി. ആ സമയം മന്ത്രവാദിനി അവിടെ ഇല്ലായിരുന്നു. രാജകുമാരിയെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുന്നത് അവർ കണ്ടു. അവർ ആ മുറിയുടെ താക്കോൽകണ്ടുപിടിച്ച് രാജകുമാരിയെ പുറത്തിറക്കി. അവർ പുറത്തേക്കു പോകാൻ ഒരുങ്ങിയതും മന്ത്രവാദിനി കോട്ടയിൽ തിരിച്ചെത്തി. അവൾ രാജാവിനെ ഉപദ്രവിക്കാൻ വന്നപ്പോൾ രാജാവിൻ്റെ കയ്യിലെ വാള് കൊണ്ട് അവളെ കൊന്നുകളഞ്ഞു. അവർ കൊട്ടാരത്തിലേക്ക് മടങ്ങി. രാജ്ഞിക്ക് രാജകുമാരിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. രാജകുമാരി പറഞ്ഞു അമ്മേ അച്ഛാ ഞാനിനി ഒരിക്കലും ആ പൂന്തോട്ടത്തിലേക്ക് പോകില്ല. അന്ന് നിങ്ങൾ പറഞ്ഞത് ഞാൻ കേട്ടിരുന്നെങ്കിൽ എന്നെ ആ മന്ത്രവാദിനി കോട്ടയിൽ കൊണ്ടു പോകില്ലായിരുന്നു. ഇനി ഞാൻ അവിടെ പോകില്ല. ഇത് കേട്ടപ്പോൾ രാജാവിനും രാജ്ഞിക്കും ഒരുപാട് സന്തോഷമായി. അതിനുശേഷം രാജകുമാരി നല്ല അനുസരണയോടെ ജീവിച്ചു.

റെയ്ച്ചൽ മനോജ്
6 C ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ