ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

                     
ഒരുമയാലും ഐക്യത്താലും പടുത്തുയർത്തിയതാണ് നാം നമ്മുടെ കേരളത്തെ .
വന്നൂ പലരും
മഹാമാരിയായു° നിപയായും കരങ്ങൾ ചേർത്ത് ഒരു മനമായി നിന്നാൽ
കഴിയും നമുക്കാരോടും പൊരുതാൻ
ജാതിയും മതവും മറന്ന്
വർണ്ണവും വർഗവും മറന്ന്
ജയിച്ചെത്തിയ മനസ്സുകൾ
വീണ്ടും നടന്നുനീങ്ങി ,
നീതിയും ന്യായവും മറന്ന്
ചതിയും കൊലയും ആയുധമാക്കി .
ആർക്കു വേണ്ടി?
നാം പടുത്തുയർത്തിയ വിശ്വാസങ്ങൾക്കായി .
അതാ, വീണ്ടും വരമായി!
കോവിഡ് എന്നും കോറോണയെന്നും വിളിച്ചു.
വിശ്വാസങ്ങളും ആചാരങ്ങളും കൊട്ടിയടക്കപ്പെട്ടു.
വീടും വീട്ടുക്കാരെയും പരിചയപ്പെട്ടു നാം അനുസരണയും ദയയും പഠിപ്പിച്ചു നമ്മെ 'അറിയുക,
കഴിയും നമുക്ക് വീണ്ടും
വിജയക്കൊടി പറത്താൻ
വേണ്ടത് തിരിച്ചറിവാണ്,
നാം ഒന്നാന്നെന്നും
ശാസ്ത്രമാണ് സത്യമെന്നും
കരുതിയിരിക്കുക ,പൊരുതി ജയിക്കുക ....

അനന്യ പി ഷൈജു
5 ബി ജി.വി.എച്ച്.എസ്സ്.കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത