ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


ലോകത്തെ വിറപ്പിച്ചു കൊണ്ട്‌ ഒരു മഹാമാരി എത്തിയിരിക്കുകയാണ്. ആ മഹാമാരി ആണ് കൊവിഡ് 19. അഥവാ കൊറോണ വൈറസ്. കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത് 2019 ഡിസംബർ 31 ന് ആണ്. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാന് നഗരത്തിൽ ആണ്. കൊവിഡ് 19 എന്ന ചികിത്സ ഇല്ലാത്ത രോഗത്തെ പേടിച്ചാണ് ഇന്ന്‌ കരയും കടലും ആകാശവും ഒന്നിച്ച് വാതിൽ അടക്കുന്നത്. ഇത്തിരി ഇല്ലാത്ത വൈറസിനു മുന്നിൽ ലോകം നിശ്ചലം ആകുന്നു. സാധാരണ പകർച്ചപ്പനി പൊലെ ഉള്ള രോഗം തന്നെ ആണ് കൊവിഡ് 19. പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയവ ആണ് പൊതു ലക്ഷണങ്ങൾ. ശ്വസന കണങ്ങളിലൂടെ ആണ് ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. നിലവിൽ മറ്റെന്തെങ്കിലും രോഗം ഉള്ളവർക്കും പ്രായമായവർക്കും ഈ രോഗം ജീവനു തന്നെ ഭീഷണിയാണ്. ലോകത്താകമാനം ഒന്നര ലക്ഷത്തോളം പേർ കൊവിഡ് മൂലം മരിച്ചു. കൊവിഡ് ദുരന്തത്തിലൂടെ ജീവൻ നഷ്ടമായ 2 ചൈനീസ് ഡോക്ടർമാരെ ലോകം വേദനയോടെ ഓർക്കുന്നു. പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഡോക്ടർ ലി വെൻ ലിയാങും വിരമിച്ചിട്ടും സ്വന്തം രാജ്യത്തിന്റെ ഭീകരാവസ്ഥ കണ്ട് ചികിത്സ രംഗത്ത്‌ തിരിച്ചെത്തിയ ലിയങ് വുഡോങ്ങുമാണ്. കൊവിഡ് 19 ഒരു വൈറസ് രോഗം ആയതിനാൽ ഇതിന് കൃത്യമായ മരുന്ന് ഇല്ല. പ്രകടമാകുന്ന രോഗ ലക്ഷണങ്ങൾക്ക് ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് രോഗം മാറ്റുന്നത്. കൊറോണ വൈറസിന് എതിരായ മരുന്ന് കണ്ടു പിടിക്കാൻ ഒരു രാജ്യത്തിനും ഇത് വരെ സാധിച്ചിട്ടില്ല. പ്രതിരോധത്തിലൂടെ നമുക്ക് കൊവിഡിനെ തോല്പിച്ചു മുന്നേറാം.

ആൽഫി ജോസ്
5 ബി ജി.വി.എച്ച്.എസ്സ്.എസ്സ്. കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം