ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/ആശങ്കയല്ല, വേണ്ടത് ജാഗ്രത..

Schoolwiki സംരംഭത്തിൽ നിന്ന്
ആശങ്കയല്ല, വേണ്ടത് ജാഗ്രത.

കൊറോണ പുതുതായി വന്ന വില്ലനായതുകൊണ്ട് അതിനെക്കുറിച്ചു നാം കൂടുതൽ ചർച്ച ചെയുന്നു. കണ്ണിൽ കാണാനില്ലാത്ത ഒരു കുഞ്ഞു വൈറസിനെ പേടിച്ചു നാം എല്ലാവരും വീടിനുള്ളിൽ ഇരിപ്പാണ്. അതാണ് നമ്മുടെ ജീവനും ജീവിതത്തിനും സുരക്ഷിതത്വം നൽകുന്നത്. നമ്മുടെ രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിൽ അത്യാവശ്യം വ്യാപകമായി തന്നെ കൊറോണ രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ പട്ടണത്തിൽനിന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് രോഗം ആഗോളവ്യാപകമായി ആശങ്കയുണ്ടാക്കിയിട്ടുണ്ട്.മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസിന്റെ സ്വഭാവം, അതിഗുരുതര ന്യുമോണിയബാധയ്ക്കുള്ള സാധ്യത, ഫലപ്രദമായ ആന്റിവൈറൽ മരുന്നോ വാക്സിനോ ലഭ്യമല്ലാത്ത സാഹചര്യം തുടങ്ങിയവ പ്രശ്നം സങ്കീർണമാക്കുന്നു.

സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, ഇരുപത് സെക്കൻഡോളം കൈകൾ കഴുകണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക.കഴുകാത്ത കൈകൾകൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.പനിയുള്ളവരുമായി അടുത്തിടപഴകാതിരിക്കുക.പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.എന്നതെല്ലാമാണ് പൊതുജനങ്ങളായ നാം പാലിക്കേണ്ട കാര്യങ്ങളിൽ ചിലത്. അതോടൊപ്പം തന്നെ നമുക്കും വേനൽ മഴ എത്തിയിരിക്കുന്നു.മഴക്കാലത്ത് പൊന്തിവരുന്ന പഴയ വില്ലന്മാരെല്ലാം ഇവിടൊക്കെത്തന്നെ പതുങ്ങി ഇരിപ്പുണ്ടെന്നത് ഓർമ്മവേണം, ജാഗ്രത വേണം.അതിനാൽ വീടിനും പരിസരത്തും വെള്ളം കെട്ടിക്കിടന്നു കൊതുക് പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ എല്ലാം ഇല്ലാതാക്കണം.രോഗം വരാതിരിക്കാനുള്ള വ്യക്തിഗത സുരക്ഷ മാർഗങ്ങളും സ്വീകരിക്കണം.

  • ഒന്നായി ഒത്തൊരുമയോടെ നേരിടാം.

ബിജിൽ ജിമ്മി
9A ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം