ജി യു പി സ്ക്കൂൾ പുറച്ചേരി/അക്ഷരവൃക്ഷം/മാതൃകയാക്കാം, കണ്ടു പഠിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃകയാക്കാം, കണ്ടു പഠിക്കാം

ഒരു ദിവസം ആൽതറയിലിരുന്ന് തർക്കിക്കുകയാണ് ഫിറോസിക്കയും ദാമോദരൻ മാഷും അയ്യപ്പേട്ടനും ജോസഫ് അങ്കിളും.തർക്കത്തിനിടയിൽ ഒരു ഇന്നോവ കാർ വന്ന് അവരുടെ മുന്നിൽ നിർത്തി. കാറിൽ നിന്നും അമേരിക്കയിലെ ജോണിയും കുടുംബവും ഇറങ്ങി വരുന്നു." ആ ഇതാര് ജോണിയോ ,എപ്പോൾ എത്തി അയ്യപ്പേട്ടൻ ചോദിച്ചു. ".ഇപ്പോൾ എയർപോർട്ടിൽ എത്തിയതേയുള്ളൂ." "ജോണിയേ നീ ആളാകെ മാറിയല്ലോ "ജോസഫ് അങ്കിൾ ചോദിച്ചു. "ഓ നിങ്ങൾ പഴയ പോല തന്നെയല്ലേ, പൊട്ടിയ റോഡും വയസ്സൻ മരവും" പുച്ഛ ഭാവത്തോടെ ജോണി മറുപടി. "എടാ നീയും ഇതൊക്കെ കണ്ടല്ലേ വളർന്നത് " ദാമോദരൻ മാഷിൻ്റെ മറുപടി

ഇത് കേട്ട ജോണിയുടെ ഭാര്യ അവൻ്റെ ചെവിയിൽ പറഞ്ഞു., യെ ജോണി, നമ്മൾ ഈ ദരിദ്രവാസികളോടൊന്നും സംസാരിക്കരുത്. അയ്യപ്പേട്ടൻ ഇതിനിടയിൽ പറഞ്ഞു. "ജോണീ ഈ റോഡിനെന്താ കുഴപ്പം?"

"ഇതൊക്കെ റോഡാണോ ,അങ്ങ് അമേരിക്കയിൽ ഇതിനെ മാലിന്യം തള്ളുന്ന സ്ഥലം എന്ന് പറയും, അമേരിക്കയിലെ വിമാനത്താവളത്തിനടിയിൽ റോഡുണ്ട്.കുണ്ടും കുഴിയും ഇല്ലാത്തത്.അത് വച്ച് നോക്കുമ്പോൾ ഇത് എന്ത്? "ജോണിൻ്റെ കനത്ത മറുപടി.

അപ്പോഴാണ് യു.പി.സ്കൂൾ, ചെറുവത്തൂർ എന്ന ബോർഡ് ജോണിയുടെ ശ്രദ്ധയിൽ പെടുന്നത്. " അതേ താ സ്ഥലം " അവൻ അറിയാത്ത മട്ടിൽ ചോദിച്ചു. അത് വരെ മിണ്ടാതിരുന്ന ഫിറോസിക്ക പറഞ്ഞു. "എടാ, അത് നിൻ്റെ സ്കൂൾ അല്ലേ."

"ഓ സ്കൂൾ ആയിരുന്നോ? ഇതൊക്കെ എന്ത് സ്കൂൾ? ഇവിടെ എന്ത് വിദ്യാഭ്യാസം? സ്കൂൾ വിദ്യാഭ്യാസമൊക്കെ അമേരിക്കയിൽ " ജോണി പറഞ്ഞു. അടുത്തതായി അവൻ്റെ ശ്രദ്ധ പ്പെട്ടത് ഒരു സർക്കാർ ആശുപത്രിയായിരുന്നു." ഹോ ഇവിടെയൊക്കെ ആശുപത്രിയൊക്കെ പേരിനല്ലേ ഉള്ളൂ. അമേരിക്കയിലേ ആശുപത്രി വേറെ ലെവലാ... നിങ്ങളെ പോലെ ഫ്രീ ആയോ ചെറിയ പൈസക്കോ ഒന്നും നടക്കില്ല, ലക്ഷങ്ങളുടെ കളിയാ, "

ഇതൊക്കെ കേട്ട് നിൽക്കാനേ മറ്റുള്ളവർക്ക് സാധിച്ചുള്ളൂ

കാലം കുറെ കഴിഞ്ഞു.ജോണിയും കുടുംബവും അമേരിക്കയിലേക്ക് പോയി. അപ്പോഴാണ് കൊറോണ വൈറസ് (കോവിഡ് 19 ) എന്ന മഹാമാരി ലോകത്തെ പിടിച്ച് കുലുക്കുന്നത്. ഒരിക്കൽ അയ്യപ്പേട്ടൻ ജോണിയെ ഫോണിലൂടെ ബന്ധപ്പെട്ടു. അദ്ദേഹം ഭീതിയോടെ ചോദിച്ചു "ജോണീ, അമേരിക്കയിലും ലോകത്ത് എല്ലായിടത്തും കൊറോണ പടർന്നിരിക്കുകയാണ്. നീ ഇങ്ങോട്ട് വരുന്നതാണ് നല്ലത്. "എൻ്റെ അയ്യപ്പേട്ടാ നമ്മുക്ക് അതൊന്നും വരില്ല, നമ്മൾ സാധാരണ പോലെ ജോലിക്കൊക്കെ പോകുന്നുണ്ട്, നിങ്ങൾക്കാണ് പേടി


അപ്പോൾ അയ്യപ്പേട്ടൻ പറഞ്ഞു " എന്നാലും മോനേ അത് പറഞ്ഞ് തിരുന്നതിന് മുമ്പേ ജോണി ഫോൺ കട്ട് ചെയ്തു. പിന്നെ ദാമോദരൻ മാഷ് ജോണിയെ വിളിച്ച് നല്ല നല്ല നിർദ്ദേശങ്ങൾ നൽകി. ജോണിയോട് പ്രധാനമായും മാഷ് പറഞ്ഞത് ആൾക്കൂട്ടത്തിൽ നിന്നും മാറി നിൽക്കണമെന്നാണ്. ഇപ്പോൾ ആൽതറയിൽ ആരും ഇരിക്കാറില്ല. ഇവിടെ നല്ല നിയന്ത്രണമാണെന്നും മാഷ് കൂട്ടിച്ചേർത്തു. പക്ഷെ പിന്നീട് ഇതൊന്നും ചെവികൊള്ളാതിരുന്ന ജോണിക്കും ചെറിയ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി,. അവനെ നാട്ടിലുള്ളവർ നിർബന്ധിച്ചു.നാട്ടിലേക്ക് വരാൻ. അവൻ അവരോട് പറഞ്ഞു " എൻ്റെ കൈയ്യിൽ പണമില്ല, എല്ലാ ഇവിടുള്ള പരിശോധനയ്ക്ക് തീർന്നു കഴിഞ്ഞു.കേരളത്തിൽ കൊടുക്കാൻ എനിക്ക് പണമില്ല "

"ജോണീ ഇവിടെ പണം വേണ്ട നീ വേഗം വാ. അവന് ആശ്വാസമായി അവൻ നാട്ടിൽ എത്തി. അവൻ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്ത് നിരീക്ഷണത്തിൽ കഴിഞ്ഞു. അവന് രോഗം സ്ഥിരീകരിച്ചു. അവൻ്റെ സ്ഥിതി വളരെ ഗുരുതരമായി. അവൻ മരണത്തോട്‌ മല്ലടിച്ചു. പക്ഷെ കേരളത്തിലെ മികച്ച ചികിൽസ ഒടുവിൽ അവനെ രോഗമുക്തനാക്കി. അവൻ മാഷെ വിളിച്ചു പറഞ്ഞു. " മാഷെ ഞാൻ രോഗമുക്തനായി. ഇപ്പോഴാണ് എനിക്ക് തിരിച്ചറിവുണ്ടായത്. അമേരിക്കയൊന്നും അല്ല സത്യത്തിൽ ലോകം മാതൃകയാക്കേണ്ടത് കേരളത്തെയാണ്.പണമൊക്കെ ഒരു മഹാമാരി വന്നാൽ വിലയില്ലാത്ത വെറുമൊരു കടലാസ് മാത്രമാണ്. ഒരായിരം നന്ദി. എൻ്റെ കേരളത്തോട്........

നിരഞ്ജൻ പി.
6 എ ഗവ യു പി സ്കൂൾ പുറച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ