ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/കൊറോണ വിഴുങ്ങിയ എന്റെ നല്ല കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വിഴുങ്ങിയ എന്റെ നല്ല കാലം

ഒരു നല്ല പ്രഭാതത്തിൽ ഞാൻ പത്രം വായിക്കുന്നതിനിടയിൽ, ചൈനയിൽ ഒരു രോഗം പടർന്നു പിടിക്കുന്നതായി പത്രത്തിന്റെ ഒരു കോണിലായി ഞാൻ കണ്ടു. പിന്നീട് ആ മഹാമാരി പല രാജ്യങ്ങളിലോട്ടും പടർന്ന് പിടിച്ചു, ആ രോഗത്തിന്റെ പേര് കോവിഡ് '19 എന്നായിരുന്നു. ദിവസങ്ങൾക്കകം അത് കേരളത്തിലോട്ടും പടർന്നു ,ഞങ്ങൾക്ക് സ്കൂളിൽ പോകാൻ പറ്റാതായി, അതിനെ പേടിച്ച് എല്ലാവർക്കും വീടിന് പുറത്തിറങ്ങാൻ പറ്റാതായി.ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്: എന്തിനാണ് ഈ കൊറോണ വൈറസ് ഭൂമിയിലോട്ട് ഇറങ്ങി വന്നത് ? മനുഷ്യജീവനെടുക്കാനോ അതോ പ്രകൃതിയെ സംരക്ഷിക്കാനോ "? എന്റെ വിഷുക്കാലത്തെ ആഘോഷങ്ങളൊന്നുമില്ലങ്കിലും പ്രകൃതിയിൽ വിഷു കണിക്കൊന്ന കാറ്റിൽ ആടിയുലയുന്നുണ്ടായിരുന്നു. ഈ വൈറസ് എപ്പോഴാണ് ലോകത്തിൽ നിന്നും വിട പറയുക ? എന്റെ കാത്തിരിപ്പ് ഇപ്പോഴും തുടരുന്നു: .. .........?

ഇഷാൻസൂര്യ. എസ്. എസ്
2 ബി ജി. യു. പി. സ്കൂൾ, വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം