സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചൊക്ലി വിദ്യഭ്യാസ ഉപജില്ലയിലെ സ്വന്തമായി കെട്ടിടമുള്ള ഏക സർക്കാർ വിദ്യാല മായിട്ടും ഇന്നും ഏറെ പ്രശ്നങ്ങൾ ഞങ്ങൾ നേരിടുകയാണ് കാലപഴക്കത്താൽ കെട്ടിടങ്ങൾ ജീർണ്ണിച്ച് വരികയാണ് അത് കൊണ്ട് തന്നെ കെട്ടിടം പൊളിക്കാനും പുതിയ ഒരു മൂന്ന് നില കെട്ടിടം പണിയാനുമുള്ള ഭകീ രഥ പ്രയത്നത്തിലാണ് സ്കൂൾ എസ്സ് .എം.സി നവീകരണ കമിറ്റി, കരിയാട് ഗ്രാമപഞ്ചായത്ത്, സ്കൂൾ സ്റ്റാഫ് നാട്ടുകാരും .

നല്ലൊരു കളിസ്ഥലം ഇല്ലാത്തതിനാൽ ഏറെ പ്രയാസം അനുഭവിക്കുന്ന വരാണ് വിദ്യാർഥികൾ .കരിയാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ നാടിനും നാട്ടാർക്കും അഭിമാനിക്കുന്ന ഒരു വിഞ്ജാന കേന്ദ്രമാക്കി മാറ്റനുള്ള പണിപ്പുരയിലാണ് ഏവരും. ആധുനിക രീതിയിൽ രൂപ കൽപന ചെയ്ത ക്ലാസ് മുറികൾ ഓഫിസ് മുറി പ്രധാനാധ്വാ പികയുടെ മുറി സ്റ്റാഫ് റൂം ലാബ് ലൈബ്രറി വായന മുറി കമ്പ്യൂട്ടർ റൂം സൈനിംഗ് ഹാൾ സ്പ്പോർട്ട് സ് റൂം ഓഡിറ്റോറിയം പാചക മുറി മതിയായ മൂത്രപ്പുരകൾ മാലി ന്യ സംസ കരണ സംവിധാനങ്ങൾ കുടിവെള്ള സംവിധാനങ്ങൾ മഴവെള്ള സംഭരണി ഐ.സി.ടി സൗകര്യങ്ങൾ ചെറിയ പൂന്തോട്ടം ഇവയല്ലാം അടങ്ങിയ ഒരു കെട്ടിട സമുച്ചയം പടുത്തുയർത്താൻ മന്ത്രി എം പി .ജില്ലാ പഞ്ചായത്ത് എസ്സ് . എസ്സ്. എ ഫണ്ടുകൾക്കായി ശ്രമം തുടരുന്നു. അത് യാഥാർഥ്യമായാൽ എം എൽ എ ഫണ്ട് വഴി വാഹനവും മറ്റും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും . അധ്യാപകരും മുൻ കാർഷിക- മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ.കെ .പി . മോഹനൻ സ്കൂൾ നിർമ്മാണത്തിന് 66 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മൂന്ന് നില കെട്ടിടം പണിതുയർത്തുന്നതിന് ആവിശ്യമായ ഇപ്പോഴുള്ള എം എൽ എ യും ആരോഗ്യമന്ത്രിയുമായ ശ്രീമതി കെ.കെ ശൈലജ ടീച്ചർക്ക് നിവേദനം നൽകിട്ടുണ്ട്