ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ മുത്തശ്ശി വന്നപ്പോൾ -കഥ

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശി വന്നപ്പോൾ

കിട്ടുവും മിട്ടുവും ഇരട്ടകളാണ്.വലിയ കുസൃതികളാണവർ.സ്കൂളും നേരത്തെ അടച്ചല്ലോ.മിനിയമ്മ "'ക്ഷവരച്ചുതുടങ്ങി.കൊറോണയ്ക്മിനി കണ്ണും മിഴിച്ചു നിൽക്കും.അങ്ങനെയിരിക്കെ  അവരുടെ  മുത്തശ്ശി വന്നു.മുത്തശ്ശി വന്നപ്പോൾ ഇരട്ടക്കുറുമ്പൻമാർക്ക്  സന്തോഷമായി. മുത്തശ്ശി ഓരോ കഥകളിലൂടെ ശുചിത്വത്തെക്കുറിച്ചൊക്കെ പറഞ്ഞു കൊടുത്തു...കാക്ക കുളിക്കുന്നതും  പൂച്ച ദേഹം നക്കി തുടയ്ക്കുന്നതും..അങ്ങനെ മൃഗങ്ങളും വൃത്തിയായി ഇരിക്കുന്ന കാഴ്ചകൾ..!! കൊറോണ ഒരു വൈറസാണത്രേ പുറത്തിറങ്ങാൻ മാസ്ക് നിർബന്ധമാണത്രേ...മുത്തശ്ശി ഒരു  സംഭവമാണ്.  ഒരു ദിവസം മുത്തശ്ശിയും കിട്ടൂം മിട്ടൂം  പറമ്പിൽ കൂടി നടക്കുവാരുന്നു.. എന്ത് കൊതുകാ ഇവിടെ.. മുത്തശ്ശി ചുറ്റും നോക്കി. അവിടെ ചിരട്ടകളിൽ നിറഞ്ഞ വെള്ളം മറിച്ചുകളഞ്ഞു. ഇതിലാ കൊതുക് വളരുന്നെ..ഇങ്ങനെ അശ്രദ്ധമായി പരിസരം ഇടരുത് മിനീ..മുത്തശ്ശി വൈകിട്ട് അമ്മയെ ഉപദേശിച്ചു. നാളെ  എല്ലാം വൃത്തിയാക്കാം .അമ്മ പറഞ്ഞു. മഴക്കാലാ  വരണെ...ഡെങ്ഗിപ്പനി..ഒക്കെ ഉണ്ടാവും... ഈ.അസുഖങ്ങൾ ഒക്കെ എങ്ങനാ വരുന്നെ...മിട്ടു ചോദിച്ചു വൃത്തിയായി ഇരുന്നാൽ മതി....ഒരുപാടു അസുഖങ്ങൾ വരാതെ നോക്കാം.. മക്കൾ കൈകഴുകി വാ..നല്ല ചക്കപ്പുഴുക്കു തിന്നാം.മിനിയമ്മ വിളിച്ചു പറഞ്ഞു.. വായിൽ വെള്ളം നിറഞ്ഞു...അവരോടുന്ന കണ്ട് മുത്തശ്ശി ചിരിച്ചു!!

ശ്രീഷ്മ ശ്രീ ധരൻ
6 A ജി യു പി എസ് പാനിപ്ര
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ