ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്

സ്കൂളിലെ അറബിക് ഭാഷ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും  ഉൾക്കൊണ്ടുകൊണ്ട് രൂപീകരിച്ചതാണ് അറബിക് ക്ലബ്ബ്.അറബി ഭാഷയെ കുറിച്ച് കൂടുതൽ അറിയുന്നതിന് ഭാഷയിൽ താല്പര്യം വളർത്തുന്നതിനും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

പെരുന്നാൾ പൊലിമ(3.7.2023)

 

ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പെരുന്നാൾ പൊലിമ എന്ന പേരിൽ ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽപറമ്പിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.1, 2 ക്ലാസിലെ കുട്ടികൾക്ക് കഥ പറയൽ മത്സരം മൂന്നു മുതൽ 7 വരെയുള്ള എല്ലാ കുട്ടികൾക്കും ആശംസമതിൽ ,അധ്യാപക ക്വിസ് മത്സരം എന്നിവ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.വൈവിധ്യങ്ങളെ മതിൽ കെട്ടിത്തിരിച്ചു മാറി നിൽക്കുന്ന മുതിർന്നവരുടെ ലോകത്തുനിന്ന് മാറി നമ്മുടെ കുട്ടികൾ അടുത്തറിയട്ടെ എന്ന ലക്ഷ്യത്തോടെയാണ് ആശംസമതിൽ സംഘടിപ്പിച്ചത്. എൽപിയിലെയും, യുപിയിലെയും കുട്ടികൾ വളരെ ആവേശപൂർവം ഇതിൽ പങ്കാളികളായി.

അലിഫ് ടാലന്റ് ടെസ്റ്റ്(11.7.2023)

 
 

ജി.യു.പി എസ് തെക്കിൽപറമ്പിൽ അറബിക് ടാലന്റ് പരീക്ഷ നടത്തി. അറബി സംഘടനയായ KATF ന്റെ നേതൃത്വത്തിലാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്. എൽ.പി.  യു.പി  വിഭാഗങ്ങളിലായി 60തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. അറബിക് ക്ലബ്ബ് കൺവീനർ അബ്ദുറഹ്മാൻ മാസ്റ്റർ സഹ അറബിക് അദ്ധ്യാപകരായ അബ്ദുറഹ്മാൻ മാസ്റ്റർ, ഉമ്മുകുൽസു ടീച്ചർ , ഫഹീമ ടീച്ചർ എന്നിവർ സംബന്ധിച്ചു.