തിരിച്ചറിവ്
ഇന്നിവിടെ ഈ നിമിഷം
മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രം
ഇന്നെന്റെ മുന്നിലാ - അമർന്ന താളുകളില്ല
മണിമാളികയും അത്യാഢംബരങ്ങളും
ഇന്നെന്റെ ജീവിതമെത്രപൊള്ള-
യന്നറിഞ്ഞു ഞാൻ എൻറെ കണ്ണിൽ പ്രതിഫലിപ്പിക്കാത്ത
രൂപങ്ങളെൻ ജീവനണയാതെ കാത്തിടുന്നു
ലോകത്തിൻ നെടുംതൂണെന്ന്
വൃഥാ നിനച്ച പണവും പ്രതാപവും ഇത്തിരിക്കുഞ്ഞൻ കൃമിയിലൊടുങ്ങി .
കൃഷ്ണജിത്ത്.കെ
7 എ
ജിയുപിഎസ് തെക്കിൽ പറമ്പ്