ജി യു പി എസ് ചെറുവട്ടൂർ/അക്ഷരവൃക്ഷം/വേണം പരിസ്ഥിതി ബോധം )
വേണം പരിസ്ഥിതി ബോധം
പ്രിയ കൂട്ടുകാരേ...... ഈ ഭൂമിയും അതിലെ എല്ലാ ജീവജാലങ്ങളും പരസ്പരബന്ധിതമായാണല്ലോ നില നിൽക്കുന്നത് .നമ്മുടെ ജീവൻ നിലനിൽക്കാൻ ആവശ്യമായ പ്രാണവായു നിലനിർത്തുന്നതും പ്രകൃതിയുടെ വരദാനമായ വൃക്ഷലതാദികളാണല്ലോ ?.... എന്നാൽ ഈ പ്രകൃതിക്ക് ജീവനേകാൻ സ്വാഭാവിക പരിസ്ഥിതി കൂടിയേ മതിയാവൂ. പ്രകൃതിയുടെ വിഭവസമൃദ്ധമായ ജലാശയങ്ങൾ , നീലാകാശത്ത് പാറിപ്പറക്കുന്ന പക്ഷികൾ, മാനംമുട്ടി എന്ന് തോന്നുംവിധമുള്ള മലകൾ, പച്ചപ്പേകുന്ന താഴ്വരകൾ ,അങ്ങനെ ഓരോ ജീവജാലങ്ങളും നമുക്ക് അറിയാം. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി പ്രകൃതി നിലനിൽക്കുന്നു. പ്രകൃതി അമ്മയാണ് . അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത് .മലിനീകരണത്തിന് എതിരായുള്ള വനനശീകരണത്തിനെതിരെ പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പിക്കാനുള്ള ഒരു മാർഗ്ഗം .പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ .മനുഷ്യൻ സ്വീകരിച്ചുവരുന്ന അഭിലഷണീയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് അപകടത്തിൽ ആയേക്കാം. ഭൂമിയുടെ താപ വർദ്ധനവ്, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ,ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന ,ശുദ്ധജലക്ഷാമം ,ജൈവവൈവിധ്യ ശോഷണം ,തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ജലമലിനീകരണo മൂലം ശുദ്ധ ജലത്തിൻറെ അളവ് ക്രമാതീതമായി കുറയുകയും മലിന ജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. ജലമലിനീകരണം ,മാലിന്യനിർമാർജന പ്രശ്നങ്ങൾ ,മണ്ണിടിച്ചിൽ, മണ്ണൊലിപ്പ് , വരൾച്ച ,പുഴ മണ്ണ് ഘനനം ,വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം വർണ്ണമഴ ,ഭൂമികുലുക്കം, തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖപ്രദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത6ണ്ട്. നമ്മുടെ എല്ലാവരുടെയും കടമയാണ് പരിസ്ഥിതി സംരക്ഷിക്കുന്നത് .വായുമലിനീകരണവും ,ഹരിതഗൃഹവാതകങ്ങളുo അത്രമാത്രം ആഗോളതാപനം കൂട്ടുന്നു. കാലാവസ്ഥ വ്യതിയാനം, മലിനീകരണം എന്നിവ കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജീവനെ സംരക്ഷിക്കുന്നതിലും നമ്മൾ മുഖ്യ പങ്കു വഹിക്കണം.കാരണം മനുഷ്യരുടെ മാത്രമല്ല മറ്റ് ആവശ്യങ്ങളെല്ലാം നിറവേറ്റുന്നത് ഈ പ്രകൃതിയിൽ നിന്നാണ് . മഹാത്മാഗാന്ധി ഗാന്ധി ഏറെ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നു എല്ലാവരുടെയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട് എന്നാൽ അത്യാഗ്രഹത്തിന് ഉള്ള വിഭവങ്ങൾ ഇവിടെയില്ല .അനേകായിരം തലമുറകൾ കടന്നു പോകേണ്ട ഈ മണ്ണിൽ അവർക്ക് ജീവിക്കാൻ കഴിയാത്ത വിധം എല്ലാം നാം ഉപയോഗിച്ച് തീർക്കരുത് .വരുംതലമുറയ്ക്കായി നമുക്ക് കരുതി വെക്കാം. അങ്ങനെ കരുതി വരുന്നവരാണ് യഥാർത്ഥ പ്രകൃതിസ്നേഹികൾ. നമ്മുടെ ഭക്ഷ്യശൃംഖല മത്സ്യങ്ങൾ ജല ജീവികൾ സസ്യങ്ങൾ പക്ഷികൾ മൃഗങ്ങൾ ഉരഗങ്ങൾ എന്നിവയ്ക്കു പുറമേ ഒരുപാട് പങ്കുണ്ടെന്ന് ശാസ്ത്രം തെളിയിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ഏറ്റവും ശേഷി കുറഞ്ഞ മൃഗമാണ് നമ്മൾ മനുഷ്യർ .എല്ലാ ജീവജാലങ്ങളും ജനിച്ചു ജീവിച്ചു മണ്ണടയുമ്പോൾ അവർ ഉപയോഗിച്ചതിന്റെ പലമടങ്ങ് ഭൂമിക്ക് തിരിച്ചുനൽകുകയാണ് ചെയ്യുന്നത് .പക്ഷേ നാം എന്ന മനുഷ്യന് അതിനു ശേഷിയില്ല. പ്രകൃതിയിൽ ഉള്ള എല്ലാ വിഭാഗങ്ങളെയും നശിപ്പിക്കാനേ അറിയൂ.... കൽക്കരി പ്രകൃതിവാതകം മുതലായവ കുറച്ചുകാലം മുൻപ് അനന്തമാണെന്ന് തോന്നുമെങ്കിലും ഇപ്പോൾ ദുർബലമായി കൊണ്ടിരിക്കുന്നു. എന്തിന് ശുദ്ധജലം ,ശുദ്ധവായു പോലും കിട്ടാതാകുന്നു .മനുഷ്യനെ മാത്രമല്ല മറ്റു ജീവജാലങ്ങളെയും നശിപ്പിക്കുന്നു .ഇത് ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നു .അതുകൊണ്ട് ഇനി വരുന്ന തലമുറയ്ക്ക് മാത്രമല്ല ഈ തലമുറയ്ക്കും ഇവിടെ വാസം അസാധ്യമായി തുടങ്ങിയിരിക്കുന്നു ആരോഗ്യം മനുഷ്യന്റെ സമ്പത്താണ്.രോഗത്തിനല്ല രോഗം വരാതിരിക്കാൻ ആണ് നാം ചികിത്സിക്കേണ്ടത് .പല രോഗങ്ങൾക്കും കാരണവും പരിസ്ഥിതിയുടെ നിലനിൽപ്പിനെ ബാധിക്കുന്നതും മനുഷ്യൻ വരുത്തിവച്ച വിനകളാണ്. ബുദ്ധിയുള്ള മനുഷ്യൻ ദുഷ്ടലാഘവത്തോടെ ചെയ്ത പ്രവർത്തികളുടെ അനന്തര ഫലങ്ങളാണ് ഇന്ന് പരിസ്ഥിതിനേരിടുന്ന ഏറ്റവും വലിയ ഭീഷണി . 2018ലെ കേരളം കണ്ട മഹാപ്രളയം നമുക്കോർമ്മയില്ലേ? മഴ ശക്തമായതോടെ കേരളത്തിലെ മിക്ക ഡാമുകളും തുറന്നു വിട്ടപ്പോൾ പുഴ ഒഴുകിയിരുന്നിടത്ത് മനുഷ്യൻ മതിലുകൾ പണിതു. അതോടെ ആ മതിൽ പുഴ ഇടിച്ചു തരിപ്പണമാക്കി അതിലൂടെ ഒഴുകി .വനനശീകരണം ,അനിയന്ത്രിതമായ മണ്ണെടുപ്പ് ,പാറപൊട്ടിക്കൽ, കൃഷിസ്ഥലം നികത്തൽ ,എന്നിവ പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്നു. മനുഷ്യൻറെ ഇത്തരം പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾ ഒരു പരിധിവരെ തടഞ്ഞാൽ പ്രകൃതി ദുരന്തങ്ങൾ നാളെ നമുക്ക് അതിജീവിക്കാൻ സാധിക്കും . വൃക്ഷങ്ങളും ,പക്ഷികളും, നദികളും, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ്. ജീവ രാശികൾക്ക് ആവശ്യമായ പ്രാണവായു ലഭിക്കുന്നതിന് വൃക്ഷങ്ങൾ ആവശ്യമാണ്. സ്വാർഥ മോഹികളായ മനുഷ്യൻ പ്രകൃതിയിലെ വൻ മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചു .വെട്ടിനശിപ്പിച്ചവയ്ക്ക് പകരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ അവർ തയ്യാറല്ല .വനപ്രദേശങ്ങൾ മൊട്ടക്കുന്നുകൾ ആവാൻ ഇതുകാരണമായി. വൃക്ഷ നാശം മണ്ണൊലിപ്പിനും ഇടയാക്കി. അതോടെ പുഴകൾ വറ്റിവരണ്ടു ശുദ്ധജല ദൗർലഭ്യം ഉണ്ടായി . എല്ലാം ആർത്തിമൂത്ത മനുഷ്യന്മാർ കാരണമാണ് .വായുമലിനീകരണം ഇന്ന്ഏറ്റവും ആപൽക്കരമായ ഘട്ടത്തിലായിരിക്കുന്നു .വൃക്ഷങ്ങളുടെയും മറ്റു സസ്യങ്ങളുടേയും അഭാവം വായു ശുദ്ധീകരണത്തിന് വിഘാതമായി തീർന്നു. ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ആണല്ലോ കോ വിഡ് 19 ലോക്ക് ഡൗൺ പ്രഖ്യാപനത്തിലൂടെ നമ്മളെല്ലാവരും വീടിനുള്ളിൽ ഒതുങ്ങി കഴിയുക ആണല്ലോ .പക്ഷേ ആ സമയവും ആഹ്ലാദ മനസ്സോടെ തീർന്ന ഒരാൾ ഉണ്ട് അതാണ് നമ്മുടെ പ്രകൃതി .പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും അത് വലിയ ഉണർവേകുന്നു എന്ന കാരണത്താൽ ഏറെ ആഹ്ലാദിക്കുന്ന പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും ലോകത്തുണ്ട് .മനുഷ്യൻ വിമാനം കണ്ടുപിടിച്ച ശേഷം ആകാശ പാതകൾ ശൂന്യമായ നാളുകൾ ,പുക തുപ്പി ഓടുന്ന വാഹനങ്ങൾ ഇല്ലാത്ത നിരത്തുകൾ, ' 24 മണിക്കൂറും വിഷവാതകം പുറന്തള്ളുന്ന ഫാക്ടറി കുഴലുകൾ അടഞ്ഞുകിടക്കുന്ന നാളുകൾ എന്ന നിലയ്ക്ക് എല്ലാം പ്രകൃതിക്ക് ലോക്ക് ഡൗൺ ആശ്വാസമാണ്.ഈ നിശ്ചലാവസ്ഥ പരിസ്ഥിതിയെ ബലപ്പെടുത്തുന്നതിൽ വലിയ രീതിയിൽ സഹായിക്കും എന്നത് ആശ്വാസം .... ലോക്ക്ഡൗൺ മറ്റൊരു ജീവിത ശൈലിയിലേക്ക് മനുഷ്യരെ നയിക്കുന്നത് കൂടിയാണ് .പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് എല്ലാ മനുഷ്യരുടെയും കടമയാണെന്ന ബോധം ഇനിയെങ്കിലും മാനവരാശി ഉൾക്കൊണ്ടിരുന്നെങ്കിൽ.....................
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |