ആദ്യമായ് 'ലോക്ക് ഡൗൺ' എന്ന വാക്ക്
ചെവികളിൽ നിറഞ്ഞപ്പോൾ
ആരും അത്രയ്ക്ക് ചെവിക്കൊണ്ടില്ല
രോഗം ദിവസേന അധികരിച്ചു
എന്നിട്ടും ചിലർ ചെവിക്കൊണ്ടില്ല
ചെവിക്കൊള്ളാത്തവരുടെ ചെവി നന്നാക്കാനായ്
പോലീസുകാർ ലാത്തിയുമായി വന്നു
ലാത്തി കൊണ്ടും നന്നാവാത്തവർക്കായി
ഡ്രോണുമായി പോലീസുകാർ ഒരുകൈ നോക്കി
അവരാകെ യൂട്യൂബിൽ വൈറലുമായി
ജനങ്ങൾക്ക് ഇതൊരു പാഠവുമായി.
നമുക്കു കൈ കോർക്കാം
പുതിയൊരു രോഗവിമുക്ത നാടിനായ്
ജീവിതപാഠങ്ങൾ മനസ്സിൽ വച്ച്....
കൊറോണ ഭീകരനെ തുരത്താൻ....