ജി യു പി എസ് കോണത്തുകുന്ന്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഒരു വീട്ടിൽ കാത്തുവും കുടുംബവുമുണ്ടായിരുന്നു. അപ്പോൾ അവളുടെ കൂട്ടുകാരൻ അപ്പു വന്നു. അവൻ കാത്തുവിനെയും കിട്ടുവിനെയും വിളിച്ചു. അവർ ചെന്നു. അപ്പോൾ അവൻ പറഞ്ഞു അവധിക്കാലമല്ലേ വരുന്നത് പാടത്തു പോയി കളിക്കാം. അപ്പോൾ കാത്തു പറഞ്ഞു. നീ ഒന്നും അറിഞ്ഞില്ലേ? കൊറോണ രോഗം പടർന്നു പിടിക്കുന്ന കാലമാണിത്. ഇപ്പോൾ നമ്മൾ വീട്ടിലാണ് അവധി ആഘോഷിക്കേണ്ടത്. "എന്ത്...? വീട്ടിലോ..!!" അപ്പു ചോദിച്ചു.വീട്ടിൽ ചെയ്യാവുന്ന ഒത്തിരി കാര്യങ്ങൾ ഇല്ലേ..? പടം വരയ്ക്കാം, എഴുതാം, വായിക്കാം, അച്ഛനെയും അമ്മയെയും സഹായിക്കാം. പിന്നെ അച്ഛന്റെയും അമ്മയുടെയും കൂടെ കളിക്കാം. ഞാൻ വീട്ടിലിരുന്ന് കളിച്ചിട്ട് കുറേ നാളായി. അപ്പൂ... നീ വീട്ടിൽ ചെന്ന് സോപ്പിട്ട് കൈ കഴുകാൻ മറക്കരുതേ. തുമ്മലോ ചുമയോ വന്നാൽ തൂവാല കൊണ്ട് മുഖം മറച്ചുകെട്ടാൻ മറക്കരുതേ.
 

പാർവ്വതി.വി.എൽ.
1C ജി.യു.പി.എസ്.കോണത്തുകുന്ന്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ