ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ കോവിഡ് - 19
കോവിഡ് - 19
കൂട്ടുകാരെ, ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന ഉണ്ണിക്കുട്ടനാണ് . പതിവു പോലെ ഞാൻ സ്കൂളിലേക്ക് പോയി. അന്ന് പഠനോത്സവമായിരുന്നു. അത് നടക്കുന്നതനിടയിൽ ടീച്ചർ പറഞ്ഞു " സ്കൂളടച്ചു എല്ലാവരും വീട്ടിൽ പൊയ്ക്കോളാൻ . കാരണം തിരക്കിയപ്പോൾ പറഞ്ഞു, നമ്മുടെ നാട്ടിൽ കൊറോണ എന്ന മഹാ രോഗം പടർന്നു പിടിക്കുന്നു. അവധിയാണെന്ന് . കേട്ടപ്പോൾ എനിക്ക് സന്തോഷമായി. കൊച്ചു ടി വി കാണാം കളിക്കാം., അമ്മുമ്മയുടെ വീട്ടിൽ പോകാം . അങ്ങനെ ഞാൻ സന്തോഷത്തോടെ വീട്ടിൽ എത്തി. അപ്പോൾ ടീച്ചർ പറഞ്ഞതുപോലെ അമ്മയും പറഞ്ഞു കൊറോണയാണ്, വീട്ടിൽ തന്നെ ഇരിക്കണം . ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മുഖം പൊത്തിപ്പിടിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം. അമ്മയും ടീച്ചറും പറഞ്ഞതു പോലെ ഞാൻ വീട്ടിൽ തന്നെ ഇരിക്കുകയാണ്. നമുക്ക് പേടി വേണ്ട ജാഗ്രതയാണ് വേണ്ടത്. എല്ലാവരും വീടുകളിൽ തന്നെയിരിക്കണെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം