കണ്ണീർ പൂക്കൾ പൊഴിയുന്ന കണ്ണിൽ,
ഒരു ത്യാഗമെന്ന പോൽ കിടക്കും
വൃദ്ധസദനത്തിന്നരികിലെ കാഴ്ചകൾ.
ക്ഷീണിച്ച് ശുഷ്കമായൊരീ പൂക്കൾ തൻ
വാക്കുകൾ കേൾക്കുവാൻ ഞാനിരിക്കും.
ഏതോ താഴ്വരയിൽ നദികൾ പാടുന്ന
പാട്ടുകൾ കേൾക്കാനായ് കൊതിച്ചിരിക്കും.
എന്നുമെൻ ആത്മാവിൻ തളർച്ചയെ
ഓർത്തിടാൻ നോവുന്ന ഹൃദയത്തിന്നുള്ളിലെ
നിലക്കാത്ത ശബ്ദമെന്തെന്നോ ?
മരണം , മരണം അതു തന്നെയാണ്.
മരണം , മരണം അതു തന്നെയാണ്.