ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

മനുഷ്യരുണ്ടാകുന്നതിന് മുമ്പുതന്നെ പലതരത്തിലുള്ള രോഗാണുക്കളും ഈ ലോകത്തുണ്ടായിരുന്നു. അതിൽ പലതിനെയും ചെറുക്കാൻ നമുക്ക് കഴിയുമായിരുന്നു. പക്ഷെ, ചില വൈറസ്സുകളുടെ പ്രഹരശേഷിയേക്കാൾ കുറവായിരിക്കും നമ്മുടെ പ്രതിരോധ ശേഷി. അങ്ങനെയുള്ളവയിൽ ചിലതാണ് എബോള ,നിപ്പാ,സാർസ് , മാർസ് എന്നിങ്ങനെ. ഇപ്പോഴിതാ കോവി ഡ് 19.

അമേരിക്ക പോലുള്ള പല വികസിതരാജ്യങ്ങൾക്കു പോലും കോവിഡിനെ പിടിച്ചു കെട്ടാൻ സാധിച്ചില്ല. അവരുടെ ജീവിത ശൈലികളാണ് ഇതിന് പിന്നിൽ. ആരോഗ്യമേഖലയിൽ മുൻപന്തിയിലെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലും കൊറോണ പെരുകി. എന്നാൽ മലയാളികളുടെ വ്യക്തിശുചിത്വം സമൂഹ വ്യാപനം ഒഴിവാക്കി.

കൊറോണ വൈറസ്സ് ലക്ഷങ്ങളുടെ ജീവനെടുത്തെങ്കിലും ഇത് നമുക്കെല്ലാവർക്കും ഒരു തിരിച്ചറിവിൻെറ കാലം കൂടിയാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുക, തൂവാല ഉപയോഗിക്കാതെ തുമ്മുക, കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുക തുടങ്ങി പല ദുശ്ശീലങ്ങളെ കുുറിച്ചും ഉളള തിരിച്ചറിവ് . ഈ മഹാമാരി ചിലപ്പോൾ പ്രകൃതിയുടെ പ്രതികാരമായിരിക്കാം. പണത്തിനു വേണ്ടി മാത്രം പ്രകൃതിയെ ചൂഷണം ചെയ്യുന്ന നമ്മളോടുള്ള തിരിച്ചടി.

കോവിഡിന്റെ അന്ത്യം നാമെല്ലാവരും ആഗ്രഹിക്കുന്നവരാണ്. എന്നാൽ കൊറോണയ്ക്ക് ശേഷം മഴക്കാല അസുഖങ്ങൾ പിറവിയെടുത്തേക്കാം. ജലദോഷം, മലമ്പനി, ചിക്കൻ ഗുനിയ, മലേറിയ എന്നിങ്ങനെയുള്ള അസുഖങ്ങളെയെല്ലാം നാം ഭയക്കേണ്ടതുണ്ട്. കൊതുകുകൾ പരത്തുന്ന അസുഖങ്ങളെ ഒരു പരിധി വരെ നമുക്ക് തടയാൻ സാധിക്കും. വീടും പരിസരവും വൃത്തിയാക്കി വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കിയാൽ ഇത്തരം രോഗങ്ങളെ നമുക്ക് തടയാം.

ഈ കോവിഡ് കാലം നമ്മളെ പല പാഠങ്ങളും അനുഭവങ്ങളിലൂടെ പഠിപ്പിച്ചു തന്നു. അനുഭവങ്ങളാകണം നമ്മുടെ പാഠപുസ്തകങ്ങൾ. നമുക്ക് രോഗം വരാക്കിരിക്കാൻ ശ്രദ്ധിക്കുന്നതിനോടൊപ്പം നമ്മളിൽ നിന്നും മറ്റാർക്കും രോഗം വരാതിരിക്കാൻ കൂടി ശ്രദ്ധിക്കണം.നാം നേരിടുന്ന ഓരോ വിപത്തും എന്തെങ്കിലും പാഠം നമുക്കുപഠിപ്പിച്ചു തരും. അത് നമ്മൾ തിരിച്ചറിയുന്നില്ല എന്നതിന് ഉത്തമോദാഹരണമാണ് ഇക്കഴിഞ്ഞ പ്രളയവും ഓഖിയും എല്ലാം. പ്രളയത്തിൽ കരക്കടിഞ്ഞ മാലിന്യങ്ങൾ തിരിച്ച് കടലിലേക്ക് തന്നെ എറിയുന്ന നമ്മൾ ഇത്തവണ യെങ്കിലും തിരിച്ചറിവ് നേടേണ്ടിയിരിക്കുന്നു.


പ്രകൃതി സംരക്ഷണത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും പുത്തൻ പാഠമാണ് ഈ കാലം നമുക്ക് നൽകുന്നത്

ഗാഥ എസ് നമ്പ്യാർ
9 ഇ ജി ജി വി എച്ച് എസ് എസ് ചെറുകുന്ന്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം