ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/അകലം പാലിക്കാം വേഗം ഒരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അകലം പാലിക്കാം വേഗം ഒരുമിക്കാം
ഇന്നത്തെ നമ്മുടെ സാമൂഹികചുറ്റുപാടിൽ വളരെ പ്രാധാന്യമുള്ളൊരു വിഷയമാണ് രോഗ പ്രതിരോധം.പ്രത്യേകിച്ചും നിയന്ത്രണാതീതമാകുമായിരുന്ന കോവിഡ്- 19 എന്ന മഹാമാരിയെ വളരെ ശാസ്ത്രീയമായി നിയന്ത്രിക്കുന്ന കാര്യത്തിൽ പ്രശംസനീയമായ പ്രവർത്തനം നടത്തികൊണ്ടിരിക്കുന്ന നമ്മുടെ ആരോഗ്യമേഖലയിൽ. രോഗ പ്രതിരോധത്തിന് നിരവധി മാർഗ്ഗങ്ങളുണ്ട്. അതിൽ നാം ഇന്ന് കേൾക്കുന്ന വളരെ പ്രാധാന്യമുള്ളൊരു പേരാണ് ലോക്ക് ഡൗൺ, ലോകം മുഴുവൻ പടർന്ന് പിടിക്കുന്ന പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള മാർഗ്ഗമാണിത്. ശരീരത്തിനെയും മനസ്സിനെയും ഒരു പോലെ ആകുലപ്പെടുത്തുന്ന ഈ അസുഖത്തിന് വീട് വിട്ട് പുറത്തിറങ്ങാതിരിക്കുക, സാമൂഹിക അകലം പാലിക്കുക, വീടും പരിസരവും ശുചിയായി വെയ്ക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നതിലൂടെയൊക്കെ നമുക്ക്പകർച്ചവ്യാധികളെ അകറ്റി നിർത്താം.

ഏതൊരു അസുഖത്തെയും മറികടക്കാനുള്ളൊരു പ്രാഥമിക മാർഗ്ഗം നമ്മുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. ഭക്ഷണം മുതൽ വസ്ത്രധാരണം വരെയുള്ള ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചും കാലാവസ്ഥകൾക്കനുസരിച്ച് നമ്മുടെ ശീലങ്ങളിൽ മാറ്റം വരുത്തിയും കൃത്യമായ ഇടവേളകളിൽ രോഗ പ്രതിരോധ കുത്തിവെയ്പ്പുകൾ നടത്തിയും രോഗത്തെ നമുക്ക് പ്രതിരോധിക്കാനും തോല്പിക്കാനും സാധിക്കും.

രോഗ പ്രതിരോധശേഷി ഏറ്റവും കുറവുള്ളത് ചെറിയ കുട്ടികൾക്കും, പ്രായമായവർക്കുമാണ്. ഇങ്ങനെയുള്ളവരെ നാം പ്രത്യേകം ശ്രദ്ധിക്കണം, ക്യത്യമായി അവരെ നിരീക്ഷിക്കുകയും, ആരോഗ്യ ശീലങ്ങൾ നടപ്പിലാക്കിയും പ്രതിരോധ കുത്തിവെയ്പ്പുകൾ കൃത്യമായെടുത്തും ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിച്ചും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. അതിനായി നല്ല ആഹാരശീലങ്ങൾ നടപ്പിലാക്കണം. നല്ല പോലെ വെള്ളം കുടിക്കുക, ആഹാരത്തിൽ പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തുക,വ്യക്തി ശുചിത്വം പാലിക്കുക, കൃത്യ സമയത്ത് ആരോഗ്യ പരിശോധനകൾ നടത്തുക, മരുന്നുകൾ കൃത്യമായി കഴിക്കുക തുടങ്ങിയവയൊക്കെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഇൻകുബേഷൻ പിരീഡ് വരെ ആ വ്യക്തി ഐസൊലേഷനിൽ കഴിയുക.. ഒരു വ്യക്തിയുടെ ശരീരത്തിൽ രോഗാണുക്കൾ പ്രവേശിച്ച് രോഗം ഉണ്ടാക്കാനെടുക്കുന്ന കാലയളവിനെയാണ് ഇൻകുബേഷൻ പിരീഡ് എന്ന് പറയുന്നത്. ആ വ്യക്തിയിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ മറ്റുള്ളവരിലേക്ക് സമ്പർക്കം പുലർത്താതെ ഒറ്റയ്ക്ക് കഴിയുന്നതിനെയാണ് ഐസൊലേഷൻ എന്നു പറയുന്നത്.ഇതിലൂടെ പകർച്ചവ്യാധികളെ തടയാൻ സാധിക്കുന്നു.

ഒരു വ്യക്തിയിലൂടെ ഒരു സമൂഹം മുഴുവൻ രോഗം പകരാം, അതിനാൽ ആരോഗ്യമുള്ളൊരു തലമുറയെ വാർത്തെടുക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കണം.

ഒരു പക്ഷെ,കേരളം നാളെ ലോക രാഷ്ട്രങ്ങൾക്കിടയിൽ അറിയപ്പെടാൻ പോകുന്നത് രോഗ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ നാം കൈവരിച്ച നേട്ടങ്ങളിലൂടെയാവാം.ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻ ഗുനിയ, നിപ്പ തുടങ്ങിയ മാരക രോഗങ്ങളെ നാം രോഗപ്രതിരോധ മാർഗ്ഗങ്ങളിലൂടെ പ്രതിരോധിച്ചിട്ടുണ്ട് ഇപ്പോൾ ഭീതി വിതച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെയും നാം മറികടക്കുമെന്ന് ഉറപ്പാണ്. അതിനാൽ ആരോഗ്യരംഗത്ത് നാം കൈവരിച്ച നേട്ടങ്ങളിൽ ഊർജ്ജമുൾക്കാെണ്ട് ആരോഗ്യ കാര്യങ്ങളിലും, രോഗപ്രതിരോധ മാർഗ്ഗങ്ങളിലുമൊക്കെ നാം ഇനിയും അതീവ ശ്രദ്ധാലുക്കളാകേണ്ടതാണ്.അതിലൂടെ വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ, കൊതുക്, ഈച്ച ,ചെള്ളുകൾ തുടങ്ങിയ പാരസൈറ്റുകൾ,പ്രോട്ടോസോവ തുടങ്ങിയ ശരീരത്തിന് ഹാനികരമായ സൂക്ഷമ ജീവികളെ പ്രതിരോധിച്ച് നമുക്ക് ആരോഗ്യമുള്ളൊരു തലമുറയെ വാർത്തെടുക്കാം....

ലക്ഷ്മി അരുൺ കെ എം
8 ഇ ജി ജി വി എച്ച് എസ് എസ് ചെറുകുന്ന്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം