അകന്നിരിക്കാം തത്കാലം
അടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗത്തെ
നാട് കടത്താൻ വേണ്ടീട്ട്
ഭയം ഒട്ടും വേണ്ടല്ലോ
ജാഗ്രതയല്ലോ ഉത്തമം
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
ഒന്നായ് നിന്ന് പൊരുതീടാം
ഓർമയാക്കാം കൊറോണയെ