ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/വൃത്തിയുടെ ഒരു ബാലപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുടെ ഒരു ബാലപാഠം
         പ്രിയ കൂട്ടുകാരെ, ശുചിത്വത്തിന്റെ പാഠങ്ങൾ ജീവിതത്തിൽ പകർത്തുന്നതിന്റെ തിരക്കിലാണല്ലോ നാമിപ്പോൾ . എന്റെ അമ്മൂമ്മ പറഞ്ഞ ഒരു അനുഭവകഥ പങ്കുവയ്ക്കുകയാണ് ഞാൻ ഇവിടെ .
      പഠനകാലത്തെ സൗഹൃദത്തിന്റെ ആധിക്യത്തിൽ ഒരു കൂട്ടുകാരി എല്ലാവരെയും വീട്ടിലേക്കു ക്ഷണിച്ചു . കൂട്ടുകാർക്കെല്ലാം സമ്മതം. അതോടൊപ്പം മറ്റുള്ളവരുടെ വീടുകളും സന്ദർശിക്കാൻ തീരുമാനിച്ചു . എന്നാൽ ഒരാൾക്ക് മാത്രം ക്ഷണം സ്വീകരിക്കാൻ വിഷമം . അന്വേഷിച്ചപ്പോൾ തെല്ലൊരു സങ്കോചത്തോടെ , കാരണം പറഞ്ഞു. വൃത്തിയുടെ കാര്യത്തിൽ വളരെ കണിശക്കാരാണത്രേ അവളുടെ വീട്ടുകാർ. പുറത്തുപോയി വന്നാലുടൻ കയ്യും കാലും കഴുകണം. ആഹാരം ഇലയിൽ മാത്രം. കൂടാതെ ഭക്ഷണം കഴിച്ച ശേഷം സ്വയം ഇല എടുത്തു കൊണ്ടുപോയി ദൂരെ കളയണം . അതിഥികളുടെ കാര്യത്തിലും ഇതു നിർബന്ധം. കേട്ടുനിന്ന കൂട്ടുകാർക്കെല്ലാം അദ്‌ഭുതമായി . പലർക്കും അതൊക്കെ സഹിക്കാവുന്നതിലും അപ്പുറം . അതിനാൽ ക്ഷണം നിരസിച്ചു.  കൂട്ടുകാരി തന്റെ മുന്നിൽ വിടർത്തിയിട്ടത് ശുചിത്വത്തിന്റെ ബാലപാഠങ്ങൾ ആയിരുന്നു. അന്ന് അത് മനസിലാക്കാനുള്ള അറിവുണ്ടായിരുന്നില്ല. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ അതിന്റെ പൊരുൾ മനസ്സിലാകുന്നുണ്ട് .
     വൃത്തിയുടെ പാഠങ്ങൾ തുടങ്ങേണ്ടത് നമ്മുടെ വീടുകളിൽ നിന്ന് തന്നെയാണ് . എങ്കിൽ മാത്രമേ സമൂഹത്തിലും അത് പ്രാവർത്തികമാക്കാൻ സാധിക്കൂ . ഇത് എല്ലാവരും ശീലിച്ചാൽ ഒരു മഹാമാരിക്കും നമ്മെ കീഴടക്കാൻ സാധിക്കില്ല .   
സ്വാലിഹ കെ
4 B ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ