ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി
ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19. ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിൽ തുടങ്ങി, ഇന്ന് ലോകമെമ്പാടും വ്യാപിച്ചു, മാനവരുടെ പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ് കൊറോണ . എങ്ങനെ നമുക്ക് ഈ മാരകമാരിയെ അതിജീവിക്കാം? നാം സ്വയം ശുചിത്വശീലങ്ങൾ പാലിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. ഇടയ്ക് സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് ഇരുപത് സെക്കൻഡ് കൈ കഴുകുക. മുഖത്ത് തൊടാതിരിക്കുക. പുറത്തു പോകുമ്പോൾ മാസ്‌കോ തൂവാലയോ ഉപയോഗിച്ച് മുഖം മറയ്ക്കുക . കഴിവതും വീട്ടിൽ തന്നെ ഇരിക്കുക . അങ്ങനെ നമുക്ക് ഒറ്റക്കെട്ടായി ഈ മഹാവിപത്തിനെ ഇല്ലായ്‌മ ചെയ്യാം.
മുഹ്സിന എം എ
3 D ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം