ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/*കോറോണ കാലത്തിലൂടെ*

Schoolwiki സംരംഭത്തിൽ നിന്ന്
*കോറോണ കാലത്തിലൂടെ*

ഒരുദിവസം പ്പെട്ടെന്നാണ് ടീച്ചർ ക്ലാസിൽ വന്ന് പറഞ്ഞത് കോറോണ കാരണം സ്കൂളുകൾ കുറച്ചു ദിവസം അടയ്ക്കുകയാണ്, പരീക്ഷയൊന്നുമില്ല.ഞാൻ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. ആദ്യത്തെ ഒരാഴ്ച വളരെ രസത്തോടെ കളിച്ചു. പിന്നെ എനിക്ക് സ്കൂൾ തന്നെ മതി എന്ന് തോന്നി. പിന്നിയിട് ഞാൻ എന്റെ അമ്മമ്മയുടെ വീട്ടിൽ പോയി. പത്രങ്ങളിലുടെ ഞാൻ കൊറോണയെക്കുറിച്ച് കൂടുതൽ അറിഞ്ഞു. അതിന് കോവിഡ് 19 എന്ന പേരും ഉണ്ട്. അതിനെ ഇല്ലാതാക്കാൻ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. കൊറോണ കാരണം വണ്ടിയില്ല കടകളില്ല ഒന്നുമില്ല നാട് തന്നെ നിശ്ചലമായ ഒരവസ്ഥ. ഇങ്ങനെയൊരു കാര്യം ഒർമ്മയിൽ പോലും ഉണ്ടായിരുന്നില്ല എന്ന് അമ്മമ്മ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ഞാനും ചെറിയ ഒരു അടുക്കള തോട്ടം ഒരുക്കുന്നുണ്ട്. പയറും വെണ്ടയും ഒക്കെ മുളച്ചു. എനിക്ക് എന്റെ കുഞ്ഞാവ യെ കാണാൻ പറ്റാത്ത സങ്കടം ഇപ്പോൾ വളരെയധികം ഉണ്ട്. എന്തു ചെയ്യാം ലോക്ക് ഡൗൺ കാരണം അമ്മയ്ക്കും അച്ഛനും ആലന്തട്ട അമ്മമ്മയുടെ വീട്ടിലേക്ക് വരാൻ പറ്റില്ലല്ലോ. വിഷുവിന് ഗൾഫിൽ നിന്നും വരാനിരുന്ന മാമനും നാട്ടിൽ വരാൻ പറ്റിയിട്ടില്ല. ഇക്കുറി ആഘോഷങ്ങളൊന്നും ഇല്ലാതെ വിഷു കടന്നു പോയി. ഈ കാലത്ത് സന്തോഷകരമായ ഒരു അനുഭവവും എനിക്ക് ഉണ്ടായി. മുട്ട വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് ഞാൻ ആദ്യമായി കണ്ടു. എന്ത് രസമാണെന്നോ. ഏഴ് കുഞ്ഞുങ്ങൾ, ഇപ്പോൾ അവരെന്റെ ചങ്ങാതിയാണ്. ഈ കാലം പെട്ടന്ന് കഴിഞ്ഞാൽ മതിയായിരുന്നു. സ്കൂൾ തുറന്ന് എല്ലാവരെയും കാണാൻ കൊതിയാകുന്നു

ശ്രീദേവ്.കെ.വി.
3 C ജി.എൽ.പി.സ്കൂൾ .വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം