ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/കച്ചവടക്കാരനും ഭൂതവും

 *കച്ചവടക്കാരനും ഭൂതവും*       

ഒരു ദിവസം ഒരു കച്ചവടക്കാരൻ തന്റെ കഴുതയുമായി ചന്തയിൽ നെയ്യപ്പം വിൽക്കാൻ പോകുമ്പോൾ വഴിയിൽവച്ച് ഒരു ഭൂതത്തെ കണ്ടു. അപ്പോൾ കച്ചവടക്കാരൻ ചോദിച്ചു. "നിനക്ക് എന്താണ് വേണ്ടത്? " അപ്പോൾ ഭൂതം പറഞ്ഞു. "എനിക്ക് നിന്നെ വേണം "

കച്ചവടക്കാരൻ പേടിച്ചുവിറച്ചു. പിന്നെ കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു. "ഞാൻ നിനക്ക് ഒരു നെയ്യപ്പം തരാം " ഇത് പറഞ്ഞ് കൂട്ടയിൽ നിന്ന് നെയ്യപ്പം എടുത്ത് ഭൂതത്തിനു കൊടുത്തു. അപ്പോൾ ഭൂതം പറഞ്ഞു . "ഈ നെയ്യപ്പം മുഴുവൻ എനിക്കാണ് "

"അയ്യോ വേണ്ട വേണ്ട "എന്ന് കച്ചവടക്കാരൻ പറഞ്ഞു . "എങ്കിൽ നിന്നെത്തിന്നാം അല്ലെങ്കിൽ നിന്റെ കഴുതയെ തിന്നാം" ഭൂതം പറഞ്ഞു . ബുദ്ധിമാനായ കച്ചവടക്കാരൻ പറഞ്ഞു "നീ ചെറുതായി ഈ ഭരണിയിൽ കയറി ഇരിക്കൂ; അപ്പോൾ നിനക്ക് ഞാൻ മുഴുവൻ അപ്പവും തരാം." കൊതിയനായ ഭൂതം ഭരണിയിൽ കയറി ഇരുന്നു . അപ്പോൾ കച്ചവടക്കാരൻ ഭരണിയുടെ മൂടിട്ട് കാട്ടിലേക്ക് വലിച്ചെറിഞ്ഞു . പിന്നീട് കടയിലേക്ക് പോയി. 😍😍

നിവേദ്യ
 3 എ    ജി എൽ പി സ്‌കൂൾ വെള്ളൂർ   
  പയ്യന്നൂർ     ഉപജില്ല
 കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
 കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ