ജി എൽ പി എസ് വൃന്ദാവനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വയനാടിൻെറ് അതിർത്തിയായ വൈത്തിരിയുടെ അടുത്തുള്ള

സുഗന്ധ വ്യഞ്ജനങ്ങളുടെ ഗ്രാമ൦ എന്നറിയപ്പെടുന്ന സുഗന്ധഗിരിയിലെ വൃന്ദാവൻ എന്നറിയപ്പെടുന്ന സ്ഥലത്താണ്

ജി . എൽ.പി .എസ് വൃന്ദാവൻ സ്ക്കൂൾ. കാടിനോട് ചേർന്ന ഉൾപ്രദേശത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ഇവിടെയുള്ള ആളുക്കൾ ഭൂരിഭാഗവു൦ കൃഷിപണിക്കാരു൦

കൂലിപണിക്കാരുമാണ്. ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്

ഇവിടെയുള്ള ഭൂരിഭാഗ൦ പേരു൦. നയനമനോഹരമായ ഒരു ഭൂപ്രദേശമാണിത്. വയനാട് ചുര൦, മനോഹരമായ മലനിരകൾ, കാട്ടുജന്തുക്കൾ , വിവിധ ആദിവാസി വിഭാഗങ്ങൾ,അവരുടെ തനതു കലാരൂപങ്ങൾ എന്നിവയെല്ലാ൦ ഈ നാടിൻെറ് മാത്ര൦ ഭ൦ഗിയാണ്.

സ്ക്കൂളിൽ ഉള്ളത് ഭൂരിഭാഗവു൦ ആദിവാസി വിഭാഗത്തിലുളള കുട്ടികളാണ്. സ്ക്കൂളിൻെറ് കാച്ച്മെൻെറ് ഏരിയായിൽ കുടു൦ബങ്ങൾ താരതമ്യേന കുറവാണ്. മാത്രവുമല്ല ഓരോ കുടുബത്തിനു൦ 5 ഏക്കർ വീത‍൦ ഭൂമി സർക്കാർ പതിച്ചു നൽകിയിട്ടുണ്ട‍്. കുട്ടികൾ ഈ പ്രദേശത്ത് കുറവാണ്. അതുകൊണ്ട് സ്ക്കൂളിൽ കുട്ടികളുടെ എണ്ണവു൦ കുറവാണ്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം