സഹായം Reading Problems? Click here


ജി എൽ പി എസ് മുത്തങ്ങ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കേരള കർണ്ണാടക വനാതിർത്തിയിൽ‍ വനങ്ങളാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമമാണ് മുത്തങ്ങ.പുഴ,കാട്ടുമൃഗങ്ങൾ,വന സമ്പത്ത്,എന്നിവയാൽ സമ്പന്നമായ മുത്തങ്ങ.ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രമാണ്.വ്യത്യസ്ത മത വിഭാഗങ്ങൾ താമസിക്കുന്നുവെങ്കിലും ഭൂരിഭാഗം ആദിവാസി ജന വിഭാഗങ്ങളാണ്.

പ്രാദേശിക നാമ ചരിത്രം-വയലുകളിലും കാടുകളിലും മുത്തങ്ങ പുല്ല്  ധാരാളമായി തഴച്ച് വളർന്നിരന്നപ്രദേശമായതിനാലാണ് ഈ ഗ്രാമത്തിന് മുത്തങ്ങ എന്ന പേര് ലഭിച്ചത്.കൂടതെ ചരിത്ര പരമായും ഈ പ്രദേശം അറിയപ്പെടുന്നത് ബ്രിട്ടീഷ് സൈനത്തെ ഭയന്ന് ഇന്ത്യൻ സൈന്യം ഒളിച്ച് താമസിച്ചിരുന്നത് മുത്തങ്ങ വനത്തിനുള്ളിലായിരുന്നു,അന്നവർ താമസിച്ചിരുന്ന കോട്ടകൾ ഇന്നും അവിടെ കാണാം.മണ്ണുകൊണ്ടു നിർമ്മിച്ച ചുറ്റും കിടങ്ങുകൾ തീർത്ത കോട്ടകൾ ഇന്നു അവിടെ കാണാം.

ജന വിഭാഗങ്ങൾ-പൂർവ്വികർ മുള്ളുകുറുമർ ആയിരുന്നു.ജൻമികളായ അവർ പണിയെടുക്കാനായി കൊണ്ടുവന്നവരാണ് പണിയർ,കാട്ടുനായ്ക്കർ,ഊരാളിമാർ എന്നിവർ.


പണിയർ,നിലമ്പൂരുനിന്നും,കാട്ടുനായ്ക്കറും,ഊരാളിമാരുംകർണ്ണാടകയിൽനിന്നും കുടിയേറിപ്പാർത്തവരാണ്.തിരണ്ടുകല്യാണം,വിവാഹം,മരണാനന്തര ചടങ്ങുകൾ എന്നിവ പ്രധാന ആചാരങ്ങളാണ്.


തൊഴിൽ-കൃഷിയും കന്നുകാലി വളർത്തലുമാണ് പ്രധാന തൊഴിലുകൾ.നെല്ലാണ് പ്രധാന കൃഷി.മീൻപിടുത്തവും വനസമ്പത്ത് ശേഖരണവും പ്രധാന തൊഴിലായി സ്വീകരിക്കുന്നു.അതിനു പുറമെ കൂലിപ്പണിയും ഉപജീവന മാർഗ്ഗമാണ്

.

ചരിത്രത്തിൽ ഇടെ പിടിച്ച ഒരു പ്രധാന വന്യമൃഗ സംരക്ഷണ കേന്ദ്രമാണ് മുത്തങ്ങ.ആന,കാട്ടി,സിംഹവാലൻ കുരങ്ങ്,മയിൽ,മറ്റ് വിവധതരം പക്ഷികൾ,എന്നിവ,ധാരാളമായിഇവിടെകാണുന്നു.ആനപ്പന്തിയും,മ്യൂസിയവും,ട്രക്കിങ്ങും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.

സ്കൂള‍്‍‍ചരിത്രം-വിദ്യാഭ്യാസ പരമായും സാമൂഹികപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമാണ് മുത്തങ്ങ.കല്ലുമുക്ക് പ്രദേശത്ത് ഒരു എഴുത്ത് പള്ളിക്കുടം മാത്രമായിരുന്നു ആദ്യത്തെ വിദ്യാലയം.

മുത്തങ്ങയിൽ മന്മദമൂല എന്ന സ്ഥലത്ത് വനം വകുപ്പ് സ്കൂൾ പ്രവർത്തനത്തിന് വിട്ടുകൊടുത്ത രണ്ട് ഏക്കർ സ്ഥലത്താണ് ഗവ.എൽപ്പി സ്കൂൾ പ്രവർത്തിക്കുന്നത്.മുത്തങ്ങ നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായി മന്മദമൂല ഗോവിന്ദമൂപ്പൻറെ ഒരേക്കർ സ്ഥലത്ത് 1973 ഡിസമ്പർ മാസം പരേധനായ ശ്രീ.ഭാസ്കരൻ മാസ്റ്റർ ഏക ആധ്യാപകനായി ഈ വിധ്യാലയം ആരംഭിച്ചു.ഈ പ്രദേശങ്ങളിലെ മുഴവൻകുട്ടികൾക്കും പ്രധമിക വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി മൺമറഞ്ഞുപോയ ഒരുപാടുവ്യക്തികളുടെ കൂട്ടായ പരിശ്രമഭലമായി മൻമദമൂല കുറുമ കോളനിയിലെ പരേദനായ ഗോവിന്ദ മൂപ്പൻ സ്കൂൾപ്രവർത്തനത്തിനുവേണ്ടി താല്ക്കാലികമായി ഒരേകർ സ്ഥലം നൽകി. നാട്ടുകരുടെ ശ്രമ ഭലമായി രണ്ടു ദിവസം കൊണ്ട് ഒരു ഓലഷെഡ് സ്ഥാപിക്കുകയും സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

നീണ്ട 24 വർഷം അടിസ്ഥാന സൌകര്യങ്ങൾ ഒന്നുമില്ലാതെ ഓല ഷെഡിൽ ഈ വിദ്യാലയം പ്രവർത്തിച്ചു.ശ്രീ.കരിമ്പൻ മൂപ്പൻറെ നേതൃത്വത്തിൽ നാട്ടുകാരുടെ കടിന്വദ്ധാനത്തിൻറെയും,നിരന്തരമായ രാഷ്ട്രീയ ഇടപെടലുകളുടെയും,ശക്തമായ സമരങ്ങളുടെയും ഫലമായി ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന 2 ഏക്കർ ഭൂമിയുൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

റോഡ് പാലം വൈദ്യുതി ടെലിഫോൺ എന്നീ സൌകര്യങ്ങളൊന്നും അന്നീപ്രദേശത്ത് ഉണ്ടായിരുന്നില്ല.മുൻ പ്രധാന അദ്യാപകൻ ശ്രീ.പി.കെ കുട്ടപ്പൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശക്തമായ പി.ടി.എ അംഗങ്ങളും,നാട്ടുകാരും മുത്തങ്ങയിൽ പ്രവർത്തനം നടത്തിയിരുന്ന രണ്ട് സാമൂഹിക പ്രവർത്തകരുടെയും ശ്രമ ഫലമായി വയലിൽപ്രവർത്തിച്ചിരുന്ന വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.

മുത്തങ്ങ എൽ.പി സ്കൂളിന് പുറമെ റേഷൻകട,പോസ്റ്റ് ഓഫീസ്,എന്നീ പൊതു സ്ഥാപനങ്ങളും മുത്തങ്ങയിൽ സ്ഥിതി ചെയ്യുന്നു.ദേശീയ പാതയായ എൻ.എച്ച് 766 മുത്തങ്ങയിലൂടെ കടന്ന് പോകുന്നു.

നേട്ടങ്ങൾ-ഇപ്പോൾ സ്കൂളിന് ടൈൽ പാകിയ മനോഹരമായ കെട്ടിടവും,സ്റ്റേജും,കമ്പ്യൂട്ടർ ലാബും തുടങ്ങി എല്ലാ സൌകര്യവും ഉണ്ട്.2018-19 അധ്യായന വർഷം വിദ്യലയത്തിലേക്ക് കുട്ടികളെ ആകർഷിക്കാനും,കൊഴിഞ്ഞ് പോക്ക് തടയാനുമായി ചെയ്ത ചൂണ്ട ഒരു പടന സങ്കേതം എന്ന പ്രൊജക്ട് SCERT യുടെ അംഗീകാരം നേടുകയുണ്ടായി.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ