ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കോവിഡ്‌19 ലോകത്തെ വിറപ്പിക്കുന്ന മഹമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിറപ്പിക്കുന്ന മഹമാരി     

സാർസ് വൈറസുമായി അടുത്ത് ബന്ധമുള്ള ഒരു വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് കോവിഡ്‌19.2019 ഡിസംബർ 10ന് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി ഇത് കണ്ടെത്തിയത്.പിന്നെ ആ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു.

ഇത് ആളുകൾക്കിടയിൽ പകരുന്നത് രോഗം വ്യാപിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ്.രോഗലക്ഷണങ്ങൾ 2 - 14 ദിവസം വരെയാണ്.പനി, ചുമ,ശ്വാസതടസം,തൊണ്ടവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ,പരീക്ഷണാത്മകനടപടികൾ ,നല്ല ഭക്ഷണം എന്നിവയാണ് ചികിത്സയുടെ ഭാഗമായി ചെയ്യുന്നത്.

രോഗപ്രതിരോധത്തിനായി നമ്മൾ പാലിക്കേണ്ടത് വ്യക്തി ശുചിത്ത്വം ,രോഗമുള്ളവരിൽ നിന്ന് അകലം പാലിക്കുക ,ഹസ്തദാനം ഒഴിവാക്കുക,കൈകൾ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ചു നന്നായി കഴുകുക. മുൻകരുതലായി വീട്ടിൽ തന്നെ താമസിക്കുക,യാത്രകൾ,പൊതുപ്രവർത്തനങ്ങൾ ഒഴിവാക്കുക,പൊതുപരിപാടികൾ മാറ്റിവയ്ക്കുക,സോപ്പ് വെള്ളം ,സാനിട്ടയ്സർ ഉപയോഗിച്‌ ഇടയ്ക്കിടെ കൈ വൃത്തിയാക്കുക,കഴുകാത്ത കൈ കൊണ്ട് കണ്ണിലൊ മൂക്കിലോ വായിലോ തൊടരുത്.

ഇത്രയും മാർഗങ്ങൾ പാലിച്ചാൽ ഒരു പരിധി വരെ കോവിഡ്19 നെ അതിജീവിക്കാം.പേടി വേണ്ട പകരം കരുതൽ മതി...


സഞ്ജയ് ബാബു
3 C ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം