കൊറോണവന്നുകൊറോണ വന്നു.
ലോകമാകെ കൊറോണ വന്നു.
പരീക്ഷാപ്പേടി ഓടിപ്പോയി
കൊറോണപ്പേടിപാറി വന്നു.
സ്കൂളും പൂട്ടി റോഡും പൂട്ടി
ലോകം മുഴുവൻ ലോക് ഡൗണായി
അവധിക്കാല കളിയും പോയി
അവധിക്കാല യാത്രയും പോയി
കൂട്ടുകാരെയും കാണാനില്ല
വീട്ടുകാരോ ദൂരത്തായി
അകലം അകലം എല്ലാം അകലെ
സാമൂഹികാകലം സമൂഹമാകെ
കാത്തിരിക്കാം നല്ല നാളേയ്ക്ക്