നാടുമൊത്തമേകമായി ഇരിക്കുമീ
നിമിഷവും നാമമൊന്നു മാത്രമേ
മനസ്സിലുള്ളു നിത്യവും..
ലോകമാകെ ഭീതിയിൽ കഴിച്ചിടുന്ന നാളിലും
കേരളം തുരത്തുമി കൊറോണയെന്ന വ്യാധിയെ...
വ്യത്തിയോടെ കൈകളൊക്കെ
എന്നുമെന്നും കഴുകിയാൽ തോറ്റിടും
കൊറോണയും അറിയു നിങ്ങളേവരും
നാളെ നല്ല ലോകമൊന്നു കാണുവാനിരിക്കുവിൻ
വീട് നല്ല സ്വർഗ്ഗമെന്നു ഒർക്കു നിങ്ങൾകൂട്ടരേ...
ഒന്ന് ചേർന്ന് ലോകമൊന്നായി
ചെറുത്തിടും വിപത്തിനെ എന്ന വാക്യം
കൂട്ടുകാർ പ്രതിജ്ഞയായി എടുത്തിടും....