ലോകം മുഴുവൻ കണ്ണീരിൽ
ശോകം മാത്രം ഈ മണ്ണിൽ
കോവിഡ് എന്ന മഹാമാരി
വേഗം വേഗം പടരുന്നു.
തടയാം ഇതിനെ നമുക്കൊന്നായി
പറയാം ശുചിത്വ സന്ദേശം
കഴുകാം കൈകൾ നന്നായി
നിൽക്കുക വീട്ടിൽ ഒന്നായി
കൂട്ടുകാരെ നാട്ടുകാരെ
കൂട്ടം കൂടി നിൽക്കാതെ
അകന്ന് നിൽക്കാം തൽക്കാലം
പകർന്ന് രോഗം കിട്ടാതെ
മുഖം മറയ്ക്കൂ നന്നായി
തുമ്മൽ ചുമ ഇവ ഉണ്ടെങ്കിൽ
ഒത്തൊരുമിച്ച് പോരാടാം
പെട്ടന്നീ സ്ഥിതി മാറ്റീടാം