ജി എൽ പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ്19
കൊറോണ അഥവാ കോവിഡ്19
നാം ഇപ്പോൾ ലോക്ഡൗണിൽ ആണല്ലോ. ഈ സമയം നമ്മുക്ക് നമ്മുടെ കഴിവുകൾ തെളിയിക്കാവുന്ന അവസരമായി ഉപയോഗിക്കാംകൊറോണ വൈറസിനെ കാട്ടുതീ പോലെ വാരാനനുവദിക്കരുത് എന്ന സന്ദേശം നമ്മുക്ക് ലോകത്തിന് വേണ്ടി നൽകാം. കെ റോണ വൈറസ് മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ, തുടങ്ങിയ ജീവികളിൽ കാണപ്പെടുന്നു ഒരു രോഗകാരിയാണ്. ഇവ ശ്വാസനാളിയെയാണ് പ്രധാനമായും ബാധിക്കുന്നത്. ജലദോഷം, പനി, ചുമ , തുമ്മൽ , എന്നി രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണിക്കണം സ്വയം ചികിത്സ അരുത്. കെ റോണ എന്ന പേര് ഈ വൈറസിന് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മി പോലെ കൂർത്ത മുനകൾ കാണാൻ കഴിയുന്നത് കൊണ്ടാണ് പ്രതിരോധ ശേഷികുറവുള്ള പ്രായമായവരെയും കുട്ടികളെയുമാണ് വൈറസ് എളുപ്പത്തിൽ പിടിക്കൂടുന്നത് അതിനാൽ നാം എപ്പോഴും വൃത്തിയോടു കൂടി കൈകാലുകൾ സോപ്പിട്ട് കഴുകി . മറ്റുള്ളവരുമായി നിശ്ചിത അകലം പാലിച്ച് (സമ്പർക്കരഹിതം) ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ചും മറ്റുള ഇവർക്കും നമ്മുക്കും രോഗം പടരാതെ സൂക്ഷിക്കണം. ഇതിന് പ്രത്യേക ചികിത്സ കണ്ടു പിടിച്ചിട്ടില്ല . അതിനാൽ വായുജന്യ അണുബാധയെ പ്രതിരേധിക്കുക. ഭയമല്ല വേണ്ടത് ജാഗ്രതയാണ് ." ശാരീരിക അകലം സമൂഹിക ഒരുമ്മ " എന്ന സന്ദേശം ലോകമെമ്പാടും നിറയട്ടെ . ഈ സമയം നമ്മുടെ നാട്ടിന്റെ ആരോഗ്യംകാക്കേണ്ട ചുമതല നമ്മുടെതുകൂടിയാണ്.
|