ജി എൽ പി എസ് നെല്ലിയമ്പം/അക്ഷരവൃക്ഷം/രണ്ടു കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ടു കൂട്ടുകാർ

ഒരിടത്ത് അമ്മു എന്നും അച്ചു എന്നും പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അച്ചു സമ്പന്നയായിരുന്നു. എന്നാൽ അമ്മു ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച കുട്ടിയായിരുന്നു. അമ്മു നല്ല അനുസരണശീലമുള്ള, നല്ല പഠിക്കുന്ന കുട്ടിയായിരുന്നു. എന്നാൽ അതിനു നേർ വിപരീതമായിരുന്നു അച്ചു. പഠിത്തത്തിൽ പിന്നാക്കമായിരുന്നു. അനുസരണ ശീലം ഇല്ലാത്തവളുമായിരുന്നു. അച്ചുവിന്റെ കൂട്ടുകാർ എല്ലാവരും അവളെപ്പോലെത്തന്നെ സമ്പന്നരായിരുന്നു. അവർ ഒന്നും തന്നെ അമ്മുവിനെ അവരുടെ കൂട്ടത്തിൽ കൂട്ടിയിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം അച്ചുവിന്റെ സമ്പത്ത് എല്ലാം നഷ്ടമായി. അവരെ സഹായിക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. കേറിക്കിടക്കാൻ ഒരു വീട് പോലും ഉണ്ടായിരുന്നില്ല. അപ്പോൾ അമ്മു അവരെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവർക്ക് സാധിക്കും വിധം അച്ചുവിന് ഭക്ഷണം നൽകി. കിടക്കാൻ ഒരിടം നൽകി. അപ്പോൾ അച്ചുവിന് തന്റെ തെറ്റ് മനസ്സിലായി. അവൾ എല്ലാത്തിനും അമ്മുവിനോട് ക്ഷമ ചോദിച്ചു. പിന്നീട് അമ്മുവിനെ പോലെത്തന്നെ നല്ല കുട്ടിയായി അച്ചുവും അമ്മുവിനോടൊപ്പം വളർന്നു.

മിൻഹ ഫാത്തിമ കെ. എം
3 ഗവ. എൽ പി സ്കൂൾ നെല്ലിയമ്പം
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ