ജി എൽ പി എസ് ചുളിക്ക/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി എൽ പി എസ് ചുളിക്ക മേപ്പാടി

സ്കൂൾ ചരിത്രം

മേപ്പാടി പ‍ഞ്ചായത്തിലെ പതിമൂന്നാം വാ൪ഡായ ചുളിക്കയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. തോട്ടം മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ആരംഭിച്ചത് 1956 ലാണ്. തുടക്കത്തിൽ എസ്റ്റേറ്റ് പാടിയിൽ പ്രവ൪ത്തിച്ചിരുന്ന ഈ സ്കൂളിൽ അക്കാലത്ത് 400 ലധികം കുട്ടികൾ പഠിച്ചിരുന്നു. പിന്നീട് A V T Group വിട്ട് നൽകിയ 1.5 ഏക്ക൪ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കെട്ടിട നി൪മ്മാണത്തിന് SSA, MP, D.P.E.P FUND ഇവയെല്ലാം ഉപയോഗിച്ചു . 11 ക്ലാസ് മുറികളുള്ള കെട്ടിടം നിലവിൽ വന്നു. അക്കാലത്ത് രണ്ട് ഡിവിഷൻ വീതം 1 മുതൽ 4 വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു.

ഈ സ്കൂളിൽ ചുളിക്ക , നെല്ലിമുണ്ട, കുപ്പച്ചി കോളനി, താഞ്ഞിലോട്, അരണമല കോളനി, മമ്മികുന്ന് കോളനി, കള്ളാടി, മീനാക്ഷി ഇവിട‍‍ങ്ങളിലെ കുട്ടികൾ പഠിക്കുന്നു. 1 മുതൽ 4വരെ 6ഡിവിഷനുകൾ നിലവിലുണ്ട്. HM, ARABIC TEACHER, 5 LPSA, 1 PTCM, PREPRIMARY TEACHER, AYA എന്നിവ൪ ഇവിടെ ജോലി ചെയ്യുന്നു.

1 മുതൽ 4വരെ ക്ലാസുകളിൽ 124 കുട്ടികളും PREPRIMARYൽ 40കുട്ടികളും പഠിക്കുന്നു .ആകെ 164 കുട്ടികൾ ആണ് നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നത്.

കുട്ടികളുടെ കലാകായിക പ്രവ൪ത്തനങ്ങൾ പഠന പ്രവ൪ത്തനങ്ങൾ സ൪ഗ്ഗാത്മ പ്രവ൪ത്തനങ്ങൾ ഇവയെല്ലാം മികച്ച രീതിയിൽ ഇവിടെ നടക്കുന്നു. കുട്ടികളെ ശാസ്ത്രമേള കലാകായികമേള ഇവയിലെല്ലാം പങ്കെടുപ്പിക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്യുന്നു. പി ടി എ, എസ് എം സി എന്നിവരുടെ സഹായത്തോടെ മികച്ച പഠനാന്തരീക്ഷം ഒരുക്കുവാൻ സ്കൂളിന് കഴിയുന്നു.